10:44 am 7/12/2016

തേഞ്ഞിപ്പലം: സംസ്ഥാന സ്‌കൂള്‍ കായികോല്‍സവത്തില്‍ നിലവിലെ ജേതാക്കളായ എറണാകുളത്തെ പിന്നിലാക്കി പാലക്കാടിന് കിരീടം. 255 പോയിന്റുകളോടെയാണ് പാലക്കാട് കിരീടം നേടിയത്. 247 പോയിന്റുമായി എറണാകുളം രണ്ടാം സ്ഥാനത്തായി. സ്‌കൂള്‍ വിഭാഗത്തില്‍ കോതമംഗലം മാര്‍ ബേസിലിനാണ് കിരീടം. 117 പോയിന്റാണ് അവര്‍ക്കുള്ളത്. പാലക്കാട് കുമരംപുത്തൂര്‍ സ്‌കൂളാണ് രണ്ടാം സ്ഥാനത്ത്. പറളി, മുണ്ടൂര്‍ സ്‌കൂളുകളും പാലക്കാടിനായി മികച്ച പ്രകടനം നടത്തി.
അവസാന ദിവസം വരെ രണ്ടാം സ്ഥാനത്തുനിന്നിരുന്ന പാലക്കാട് അവസാന ഇനങ്ങളില്‍ അപ്രതീക്ഷിത കുതിപ്പ് നടത്തി കിരീടം പിടിച്ചെടുക്കുകയായിരുന്നു. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയോടുളള ആദരസൂചകമായി സമാപനത്തോടനുബന്ധിച്ചുളള ആഘോഷപരിപാടികള്‍ മാറ്റിവച്ചിരിക്കുകയാണ്.
