സ്‌കൂള്‍ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍

11:38 AM 21/11/2016
download (4)
തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ മാനഭംഗത്തിനിരയാക്കിയ കേസില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍. കാട്ടാക്കട ഡിപ്പോയിലെ െ്രെഡവര്‍ ആനാകോട് സ്വദേശി സുനില്‍ കുമാറിനെ (45) യാണ് നെയ്യാര്‍ ഡാം പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്ന വാടകവീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു സുനില്‍ കുമാറെന്നും ഇത് മുതലെടുത്താണ് ഇയാള്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതെന്നും പോലീസ് അറിയിച്ചു.