സ്‌ത്രീധന പീഡന നിരോധന നിയമം ഇല്ലായിരുന്നെങ്കില്‍ ബിജിമോളെ തല്ലി കൊക്കയില്‍ എറിഞ്ഞേനെ: വെള്ളപ്പള്ളി

06:40PM 7/5/2016

download (6)
ഇടുക്കി: ഇ എസ്‌ ബിജിമോള്‍ എം എല്‍ എയ്‌ക്കെതിരെ അക്ഷേപവുമായി വെള്ളപ്പള്ളി. ഇ എസ്‌ ബിജിമോള്‍ എം എല്‍ എയ്‌ക്കു ഭ്രാന്താണെന്നും സ്‌ത്രീധന പീഡന നിരോധ നിയമം ഇല്ലായിരുന്നെങ്കില്‍ ബിജിമോളെ തല്ലി കൊക്കയില്‍ എറിഞ്ഞേനെ എന്നും വെള്ളപ്പള്ളി പറഞ്ഞു.
കഴിഞ്ഞ ദിവസം ഉടുമ്പന്‍ചോലയിലെ സി പി എം സ്‌ഥാനാര്‍ഥി എം എം മണിക്കേതിരെ വെള്ളപ്പള്ളി വംശീയതാധിക്ഷേപം നടത്തിയത്‌ വിവാദമായിരുന്നു. മണിയുടെ നിറത്തെയും രൂപത്തേയും ചൊല്ലിയായിരുന്നു അധിക്ഷേപം. കരിങ്കുരങ്ങിന്റെ നിറമുള്ള മണിയെ വിജയിപ്പിക്കണോ എന്ന്‌ ഈഴവ സമൂഹം ആലോചിക്കണം എന്നായിരുന്നു വെള്ളപ്പള്ളിയുടെ ആഹ്വാനം.