08:36 pm 20/2/2017
– ബെന്നി പരിമണം

ഹൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്കയിലെ സൗത്ത് ഇന്‍ഡ്യന്‍ ബിസിനസ് സംരംഭകരുടെ ഔദ്യോഗിക സംഘടനയായ സൗത്ത് ഇന്‍ഡ്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് വിജയകരമായ അഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ഇന്‍ഡ്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ഇടപാടുകള്‍ക്ക് ഊര്‍ജ്ജസ്വലമായ മുന്നേറ്റം കാഴ്ച വച്ച സൗത്ത് ഇന്‍ഡ്യന്‍ ചേംബര്‍ഓഫ് കൊമേഴ്സ്, ബിസിനസ് മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗല്ഭരെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്.
ഇതിനകം നൂറ്റി അമ്പതോളം ബിസിനസ് സംരംഭകര്‍ അംഗമായിട്ടുള്ള സംഘടന വിവിധതരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു, കേരളത്തില്‍ പാലായില്‍ സ്ഥിതി ചെയ്യുന്ന കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിനാവശ്യമായ സാമ്പത്തിക സഹായ സഹകരണങ്ങള്‍ ചെയ്തു വരുന്ന സൗത്ത് ഇന്‍ഡ്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ അംബാസിഡര്‍ പ്രമുഖ മലയാളി വ്യവസായി ഡോ.ബോബി ചെമ്മണ്ണൂരാണ്.
ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമുള്ള ചെറുകിട മലയാളി വ്യാപാര സ്ഥാപനങ്ങള്‍ക്ക് കൈത്താങ്ങായി പ്രവര്‍ത്തിക്കുന്ന ചേംബര്‍ ഓഫ് കൊമേഴ്സ് കഴിഞ്ഞ നാളുകളില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരത്തി വിവിധ സ്റ്റേജ് ഷോകള്‍ നടത്തിയിട്ടുണ്ട്.
ബോര്‍ഡിന്റെ പുതിയ ഭാരവാഹികളായി ഫിലിപ്പ് കൊച്ചുമ്മന്‍(പ്രസിഡന്റ്), ജോര്‍ജ്ജ് കോളച്ചേരില്‍(സെക്രട്ടറി), സണ്ണികരിക്കന് (ഡയറക്ടര്‍ ഓഫ് ഫിനാന്‍സ്), ജോര്‍ജ്ജ് ഈപ്പന് (എക്സിക്യുട്ടീവ് ഡയറക്ടര്‍), ജിജു കുളങ്ങര തോമസ് (ഡയറക്ടര്‍ ഓഫ് ബിസിനസ് ഡവലപ്പ്മെന്റ്), ബേബി മണക്കുന്നേല്‍ (ഡയറക്ടര്‍ ഓഫ്ഈവന്റസ്), രമേഷ് അടിയോടി (ഡയറക്ടര്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി), ജിജിമോന് ഒലിക്കന് (മെമ്പര്‍ഷിപ്പ് ഡയറക്ടര്‍), സക്കറിയ കോശി (ഡയറക്ടര്‍ ഓഫ് പബ്ലിക് റിലേഷന്‍സ്), സാജു കുര്യാക്കോസ് (അസി.ഫിനാന്‍സ് ഡയറക്ടര്‍).
വ്യത്യസ്തമായ കര്‍മ്മ പരിപാടികള്‍ പുതിയ വര്‍ഷം നടപ്പില്‍ വരുത്തുവാനും അതിലൂടെ വ്യാപാര ബന്ധങ്ങള്‍ സുദൃഢവും മികവുറ്റതുമാക്കി മാറ്റുവാന്‍ ശ്രമിക്കുമെന്നും പുതിയ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ പ്രത്യാശ പ്രകടിപ്പിച്ചു. കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് വ്യാപാര മേഖലയെ പ്രോത്സാഹിപ്പിക്കുന്ന കര്‍മ്മ പരിപാടികള്‍ ആവിഷ്കരിക്കുവാന്‍ പുതിയ ഭരണസമിതി തീരുമാനമെടുത്തു. ഡയറക്ടര്‍ ഓഫ് പബ്ലിക് റിലേഷന്‍സ് സക്കറിയ കോശി അറിയിച്ചതാണിത്
