സൗത്ത് ഫ്‌ളോറിഡ സെന്റ് ജൂഡ് ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ 101 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനം

07:35 am 5/6/2017

മിയാമി: 101 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനം ജൂണ്‍ 9,10,11 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഫോര്‍ട്ട് ലോഡര്‍ഡെയിലിലെ സെന്റ് ജൂഡ് ക്‌നാനായ ദേവാലയത്തില്‍ വെച്ച് രാവിലെ 9 മണി മുതല്‍ വൈകിട്ട് 7.30 വരെ നടത്തപ്പെടുന്നു.

ആദ്യ നൂറ്റാണ്ട് മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നതും, സഭ ഔദ്യോഗികമായി അംഗീകരിച്ചതുമായ 101 ദിവ്യകാരുണ്യ അത്ഭുതങ്ങളാണ് പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുന്നത്. ദിവ്യകാരുണ്യത്തില്‍ ആഴമായ വിശ്വാസവും ഭക്തിയും വര്‍ധിപ്പിക്കുവാന്‍ ഈ പ്രദര്‍ശനം സഹായിക്കുമെന്ന് വികാരി ഫാ. സുനി പടിഞ്ഞാറേക്കര അറിയിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും തയാറാക്കിയ ലഘുലേഖ ഉണ്ടായിരിക്കും. ആര്‍ക്കും തികച്ചും സൗജന്യമായി പ്രദര്‍ശനത്തില്‍ പങ്കുചേരാം.

പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് കാത്തലിക് ഫൊറോനാ ചര്‍ച്ച് വികാരി ഫാ. തോമസ് കടുകപ്പള്ളി നിര്‍വഹിക്കും. പ്രദര്‍ശനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. സുനി പടിഞ്ഞാറേക്കര അറിയിച്ചു. പി.ആര്‍.ഒ എബി തെക്കനാട്ട് അറിയിച്ചതാണിത്.