സൗത്ത് വെസ്റ്റ് ഭദ്രാസന റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പ് –

08:34 pm 20/2/2017
പി.പി. ചെറിയാന്‍
Newsimg1_38899222
ഹൂസ്റ്റണ്‍: സൗത്ത് വെസ്്റ്റ് ഭദ്രാസന ആസ്ഥാനത്തിന്റെ ഒന്നാംഘട്ട വികസനപദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന ചാപ്പലിന്റെ ധനശേഖരണാര്‍ഥം നടത്തിയ റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ്‌ െഫബ്രുവരി 18 ശനിയാഴ്ച നടന്നു. രാവിലെ ഉര്‍ശലം അരമനയില്‍ ഭദ്രാസന മെത്രപ്പൊലീത്ത അലക്‌സിയോസ് മാര്‍ യൗസേബിയോസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ റാഫിള്‍ കമ്മിറ്റി കണ്‍വീനര്‍ ഫാ.രാജു ദാനിയേല്‍ സ്വാഗതം ആശംസിച്ചു. നറുക്കെടുപ്പിന്റെ ഉദ്ഘാടനം മാര്‍ യൗസേബിയേസ് നിര്‍വഹിച്ചു. ഒന്നാം സമ്മാനം മേഴ്‌സിഡസ് ബെന്‍സ് 450 ടിക്കറ്റ്് # 18202, രണ്ടാം സമ്മാനം അഞ്ചു പവന്‍ ടിക്കറ്റ് # 16225, മൂന്നാം സമ്മാനം രണ്ട് എയര്‍ ടിക്കറ്റ് ഇന്ത്യയിലേക്ക്. ഇതു ലഭിച്ചത് ടിക്കറ്റ് # 15217 നാണ്.

പ്രസ്തുത സമ്മേളത്തില്‍ ഭദ്രാസന സെക്രട്ടറി ഫാ.ഫിലിപ്പ് എബ്രഹാം, കൗണ്‍സില്‍ അംഗങ്ങളായ റവ.ഫാ.ബെന്നി കുരുവിള,റോയി തോമസ്,മനോജ് തോമസ്, ഏബ്രഹാം വര്‍ക്കിറാഫിള്‍ കമ്മിറ്റി സെക്രട്ടറിയും സഭ മാനേജിങ് കമ്മിറ്റിയംഗം ഏബ്രഹാം പന്നികോട്ട്,ഫാ.സ്‌ളോമോ ഐസക്, ഭദ്രാസന മാനേജര്‍ ഫാ.വര്‍ഗീസ് തോമസ്, ഫാദര്‍ ജോണ്‍ ഗീവര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഭദ്രാസന സെക്രട്ടറി ഫാ.ഫിലിപ്പ് ഏബ്രഹാം നന്ദി അറിയിക്കുമെന്ന് പിആര്‍ഒ എല്‍ദോ പീറ്റര്‍ അറിയിച്ചു.