സൗത്ത് വെസ്റ്റ് ഭദ്രാസന റാഫിള്‍ റയിസ് അവലോകന യോഗം

08:10am 21/4/2016
– ജീമോന്‍ റാന്നി
Newsimg1_60634916
ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാനമായ ഉര്‍ശ്ലേലം അരമനയുടെ ആദ്യഘട്ട വികസന പദ്ധതിയുടെ ഭാഗമായി ഓര്‍ത്തഡോക്‌സ് സഭയുടെ പൗരാണിത വാസ്തുശില്പ മാതൃകയില്‍ നിര്‍മ്മിക്കുന്ന ചാപ്പലില്‍, ഓര്‍ത്തഡോക്‌സ് മ്യൂസിയം, കൗണ്‍ലിങ്ങ് സെന്റര്‍ എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തന ധനശേഖരണ പുരോഗതിയുടെ സൗത്ത് മേഖല അവലോകന യോഗം ഏപ്രില്‍ 12ന് 6.30 ഹൂസ്റ്റണ്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസിന്റെ അദ്ധ്യക്ഷതയില്‍ കൂടി കഴിഞ്ഞ ദശകങ്ങളില്‍ അമേരിക്കയില്‍ കുടിയേറിയ സഭ മക്കളുടെ പ്രഥമ പരിഗണ ഒരു ആരാധനായലമായിരുന്നു. അതു മിക്ക സിറ്റികളിലും സാക്ഷാല്‍ക്കരിക്കുവാന്‍ കഴിഞ്ഞു. എന്നാല്‍ ഈ കാലഘട്ടത്തില്‍ സഭ മക്കളുടെ മുന്‍ഗണനക്രമത്തില്‍ മാറ്റം അനിവാര്യമാണ്, അവര്‍ ഭദ്രാസനത്തിനും, സഭയ്ക്കും പ്രാധാന്യം കൊടുക്കുമെന്ന് അഭിവന്ദ്യ തിരുമേനി ഉല്‍ബോധിപ്പിച്ചു. സഭ മക്കളുടെ പരിഗണ ക്രമത്തില്‍ മാറ്റം വന്നെങ്കില്‍ മാത്രമെ മറ്റ് ഓര്‍ത്തഡോക്‌സ് സഭകള്‍ക്കുള്ളതുപോലെ ആശ്രമം, സെമിനാരി കോണ്‍വെന്റ്, റിട്രീറ്റ് സെന്റര്‍ മറ്റും മലങ്കരസഭയ്ക്ക് ഈ ദേശത്ത് ഉണ്ടാവുകയുള്ളൂ. അതിന്റെ ആദ്യപടിയായ ചാപ്പല്‍യെന്ന ആത്മീയ കേന്ദ്രത്തിന്റെ നിര്‍മ്മാണത്തിന്റെ ധനശേഖരണത്തിന് നടത്തുന്ന റാഫിള്‍ ടിക്കറ്റ് വിജയിപ്പിക്കാന്‍ എല്ലാവരും ഉല്‍സാഹപൂര്‍വ്വം സഹകരിക്കണമെന്ന് തിരുമേനി ആവശ്യപ്പെട്ടു.
ഭദ്രാസന സെക്രട്ടറി റവ.ഫാദര്‍ ഡോ.ജോയി പൈങ്ങോലില്‍ ഭദ്രാസന ആസ്ഥാന വികസനം കാലഘട്ടത്തിന്റെ ആവശ്യമാണ് അതില്‍ എല്ലാവരും ആത്മാര്‍ത്ഥമായി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. പ്രസ്തുത യോഗത്തില്‍ സൗത്ത് മേഖല ഫണ്ട് റയിസ് കോ-ഓര്‍ഡിനേറ്ററും, സെന്റ് തോമസ് കത്തീഡ്രല്‍ സഹ.വികാരി റവ.ഫാദര്‍ ജോയല്‍ മാത്യു, ജോണ്‍ കോന്നാത്തും ഫണ്ട് റയീസ് റിപ്പോര്‍ട്ട് യോഗത്തില്‍ അറിയിച്ചു. യോഗത്തില്‍ സൗത്ത് മേഖല പള്ളികളില്‍ നിന്നും റവ.ഫാദര്‍.വറുഗീസ് തോമസ്, റവ.ഫാദര്‍.ഡോ.പി.സി. വറുഗീസ്, റവ.ഫാ.ജെയ് കുര്യന്‍, റവ.ഫാ.രാജേഷ് കെ. ജോണ്‍, ഭദ്രാസന അസംബ്ലി അംഗങ്ങല്‍ പള്ളി മാനേജിങ്ങ് കമ്മറ്റി അംഗങ്ങള്‍, ആത്മീയ സംഘടന പ്രതിനിധികളും പങ്കെടുത്തു.

റാഫിളിന്റെ ഒന്നാം സമ്മാനം ബെന്‍സ് കാര്‍ നറുക്കെടുപ്പ് സെപ്റ്റംബര്‍ 24ന് ഭദ്രാസന ആസ്ഥാനത്തു വെച്ച് നടത്തപ്പെടുമെന്ന് ഭദ്രാസന പി.ആര്‍.ഒ. എല്‍ദോ പീറ്റര്‍ അറിയിച്ചു.