12:55 pm 27/2/2017
റിയാദ്: സൗദിയിൽ വിദേശികൾക്ക് വൻ തൊഴിൽ നഷ്ടമുണ്ടാകുമെന്ന് റിപ്പോർട്ട്. തൊഴിലില്ലായ്മ കുറക്കുന്നതിനും തൊഴിൽ മേഖലയിൽ സ്വദേശകളുടെ അനുപാതം വർധിപ്പിക്കുന്നതിനും ഊർജിതശ്രമം നടത്തുമെന്ന് സൗദി തൊഴിൽ മന്ത്രാലയമാണ് വ്യക്തമാക്കിയത്. 2,00,000ലേറെ സ്വദേശികൾക്ക് തൊഴിൽ നൽകുന്നതിനുള്ള പദ്ധതി തയ്യാറാക്കുമെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.ഇതോടെയാണ് വിദേശികളുടെ തൊഴിൽ സാധ്യതയിൽ ഇരുൾ വീണത്.
തൊഴിൽ തേടുന്നവർക്ക് വിപുലമായ പരിശീലന പരിപാടികൾക്ക് തുടക്കം കുറിക്കുമെന്നും തൊഴിൽ മന്ത്രി അലി അൽഗീസ് പറഞ്ഞു.അതേസമയം വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമേ ഇതു സംബന്ധിച്ച് തീരുമാനമെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.