04.06 PM 03/12/2016
റിയാദ്: സൗദി അറേബ്യയിൽ പുതിയ തൊഴിൽ മന്ത്രിയെ നിയമിച്ചു. മുഫറെജ് അൽ–ഹ്വവാനിക്കു പകരം അലി ബിൻ നാസർ അൽ–ഗാഫിസിനെയാണു പുതിയ തൊഴിൽ മന്ത്രിയായി നിയമിച്ചത്. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസാണ് പുതിയ തൊഴിൽ മന്ത്രിയെ നിയമിച്ചത്.
രജ്യത്തു വർധിച്ചു വരുന്ന തൊഴിലില്ലായ്മയ്ക്കു ശ്വാശത പരിഹാരം കണ്ടെത്തുന്നതിൽ മുഫറെജ് അൽ–ഹ്വാനി പരാജയപ്പെട്ടതിനെ തുടർന്നാണു പുതിയ മന്ത്രിയെ നിയമിച്ചത്. പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മയിൽ 12.1 ശതമാനത്തിന്റെ വളർച്ചയാണു ഉണ്ടായിരിക്കുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്യുന്ന സൗദി അറേബ്യയിലെ ഈ പ്രതിസന്ധി സാമ്പത്തിക മാന്ദ്യത്തിനും എണ്ണ വില കുറയുന്നതിനും കാരണമായി.