സൗദി അറേബ്യൻ സൈനികർക്കു നേർക്ക് യെമൻ സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ട് സൗദി സൈനികർ കൊല്ലപ്പെട്ടു.

09:12 am 24/2/2017

download
സനാ: സൗദി അറേബ്യൻ സൈനികർക്കു നേർക്ക് യെമൻ സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ട് സൗദി സൈനികർ കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാറൻ ജിസാനിലെ അൽ-കറാസ് സൈനിക താവളത്തിനുനേരെ യെമൻ സുരക്ഷാസേന നടത്തിയ ആക്രമണത്തിലാണ് സൗദി സൈനികർ കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയാണ് സംഭവം. ബുധനാഴ്ച അസിറിലെ ദഹറാൻ അൽ-ജനുബിൽ യെമൻ സേന നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ യെമൻ അതിർത്തിയിലുണ്ടായ വിവിധ ആക്രമണങ്ങളിൽ 128 സൗദികളാണ് കൊല്ലപ്പെട്ടത്. യെമനിൽ മുൻ സർക്കാരിനെ പുനഃസ്ഥാപിക്കുന്നതിനായി വിമതർക്കു നേർക്ക് 2015 മാർച്ച് മുതൽ സൗദി സഖ്യസേന ആക്രമണം നടത്തുന്നുണ്ട്.