സർക്കാർ ജീവനക്കാർ പാൻമസാല ഉപയോഗിക്കുന്നത്​ നിരോധിച്ച്​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി.

07:03 pm 22/3/2017
download (4)
ലഖ്​നോ: ജോലി സമയത്ത്​ സർക്കാർ ജീവനക്കാർ പാൻമസാല ഉപയോഗിക്കുന്നത്​ നിരോധിച്ച്​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥി​െൻറ ഉത്തരവ്​. സ്​കൂളുകൾ, കോളജുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലും പാൻ മസാല നിരോധിച്ചിട്ടുണ്ട്​. മുഖ്യമന്ത്രിയുടെ ഒാഫിസ്​ സ്ഥിതിചെയ്യുന്ന സെക്ര​േട്ടറിയറ്റ്​ അനക്​സിൽ ആദിത്യനാഥ്​ നടത്തിയ സന്ദർശനത്തിൽ ഒാഫിസുകളിലെ ഭിത്തികളിൽ ഉദ്യോഗസ്ഥർ പാൻമസാല മുറുക്കിത്തുപ്പിയതി​െൻറ പാടുകൾ ശ്രദ്ധയിൽപെട്ടിരുന്നു. ഇതിനെ തുടർന്നാണ്​ സർക്കാർ ജീവനക്കാർ ജോലിസമയത്ത്​ പാൻമസാല ഉപയോഗിക്കുന്നത്​ അവസാനിപ്പിക്കണമെന്നും വൃത്തി ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചത്​.

ഒാഫിസ്​ പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കണമെന്നും പ്ലാസ്​റ്റിക്​ ഉപയോഗം നിയന്ത്രിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി കേശവ്​ പ്രസാദ്​ മൗര്യ പറഞ്ഞു.

അതേസമയം ഉത്തർപ്രദേശിലെ അനധികൃത അറവുശാലകള്‍ പൂട്ടാനും പശുക്കടത്തു തടയാനും കര്‍മപദ്ധതി തയാറാക്കാന്‍ ആദിത്യനാഥ് പൊലീസിനോട് ആവശ്യപ്പെട്ടു. കന്നുകാലിക്കടത്ത് നടത്തുന്നവരോട് യാതൊരു ദാക്ഷിണ്യവും കാട്ടേണ്ടതില്ലെന്നും ജില്ലാ പോലീസ് മേധാവികളോട് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.