12:38 pm 5/5/2017
ബ്ലോക്ക്ബസ്റ്റർ സൽമാൻ–കബീർ ഖാൻ കൂട്ടുകെട്ടിൽ പിറക്കുന്നതിെൻറ സൂചനകളാണ് ടീസറിൽ നിന്ന് ലഭിക്കുന്നത്. ബംജ്റംഗി ബായിജാനായിരുന്നു ഇതിന് മുമ്പ് സൽമാനും കബീർ ഖാനും ഒരുമിച്ച ചലച്ചിത്രം.
1962ലെ ഇന്ത്യ–ചൈന യുദ്ധത്തിെൻറ പശ്ചാത്തലത്തിലാണ് ട്യൂബ്ലൈറ്റ് കഥ പറയുന്നത്. അതിർ
ത്തികൾ ഭേദിക്കുന്ന പ്രണയമാണ് ട്യൂബ്ലൈറ്റിെൻറയും ഇതിവൃത്തം. നിഷ്കളങ്കനായ നായകനെയാണ് ടീസറിൽ കാണാൻ സാധിക്കുന്നത്.
സൽമാനൊപ്പം ചൈനീസ് നായിക സു സു, അന്തരിച്ച നടൻ ഒാംപുരി എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. സൽമാൻ തന്നെയാണ് സിനിമയുടെ നിർമാതാവ്.