07:46 am 15/4/2017
കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ജില്ലയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റേഡിയോ, ഹലോ റേഡിയോ 90.8 പ്രക്ഷേപണം തുടങ്ങുന്നു. 2017 ഏപ്രില്‍ 20ന് തൃശൂര്‍ റീജിയണല്‍ തിയ്യറ്ററില്‍ വൈകീട്ട് 4ന് ജീവിതത്തിന്റെ വിവിധ മേഖലകളില്‍ സ്തുസ്ത്യര്‍ഹമായ സാമൂഹ്യ സേവനം നല്‍കുന്ന പത്തു വിശിഷ്ട വ്യക്തികള്‍ തിരി കൊളുത്തിയാണ് പ്രക്ഷേപണം തുടങ്ങുന്നത്.
അവയവദാനം, രക്തദാനം, തുടങ്ങിയവ പ്രോത്സാഹിപ്പിക്കുക, വൃക്കരോഗങ്ങളും കാന്‍സര്‍ പോലെയുളള മാരക രോഗങ്ങളും തടയുക, ആരോഗ്യകരമായ ജീവിതശൈലിക്കു വേണ്ടി ബോധവത്ക്കരണം നടത്തുക എന്നിവയാണ് റേഡിയോയുടെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം വിദ്യാഭ്യാസ വിനോദ വിജ്ഞാന പരിപാടികളും നിത്യേന രാവിലെ 7 മുതല്‍ രാത്രി 10 വരെ പ്രക്ഷേപണം ചെയ്യും. ഇന്റര്‍നെറ്റ് വഴിയും ആന്‍ഡ്രോയിഡ് ആപ്പിലൂടെയും ഹലോ റേഡിയോ 90.8 നിങ്ങള്‍ക്ക് കേള്‍ക്കാം.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഇഷ്ടഗാനങ്ങള്‍ കോര്‍ത്തിണക്കിയുളള സംഗീത സന്ധ്യ ഉണ്ടായിരിക്കും.
ഇത് നമ്മുടെ റേഡിയോ നമ്മുടെ ശബ്ദം
നമ്മുടെ റേഡിയോയുടെ ഉദ്ഘാടന യോഗത്തില്‍ പങ്കെടുത്ത് ഈ സംരംഭം വിജയിപ്പിക്കാന്‍ പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു.
സ്‌നേഹത്തോടെ,
റവ.ഫാ. ഡേവിസ് ചിറമ്മല്‍
കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍
Email: helloradio2016@gmail.com
Web : www.helloradio.in
Ph : +91 487 232 0026