ഹിറ്റലർ ഉപയോഗിച്ചിരുന്ന ട്രാവലർ ഫോൺ ലേലത്തിന്.

03:33 pm 18/2/2017
images (11)

മേരിലാൻറ്​: ജർമ്മൻ എകാധിപതി ഹിറ്റലർ ഉപയോഗിച്ചിരുന്ന ട്രാവലർ ഫോൺ ലേലത്തിന്. മേരിലാ​ൻറിലെ​ ലേല കമ്പനിയാണ്​ ഫോൺ ലേലത്തിന്​ വെക്കുന്നതിനാണ്​. ഒരു ലക്ഷം ഡോളറാണ്​ ഫോണി​െൻറ അടിസ്ഥാനവിലയായി നിശ്​ചയിച്ചിരിക്കുന്നത്​.

റഷ്യൻ സൈനിക ഉദ്യോഗസ്ഥനായിരുന്ന ബ്രിഗേഡിയർ റാൽഫ്​ റെയിനറിന്​ ഹിറ്റലറി​െൻറ ബങ്കർ സന്ദർശിക്കു​േമ്പാഴാണ്​ ഫോൺ ലഭിച്ചത്​. അദ്ദേഹത്തി​െൻറ മകനാണ്​ ഇപ്പോൾ ഫോൺ ലേലം ചെയ്യുന്നതിനായി കമ്പനിയെ സമീപിച്ചിരിക്കുന്നത്​.

ചരിത്രത്തിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്​ ഹിറ്റലറി​െൻറ ടെലിഫോൺ. നിരവധി ആക്രമണങ്ങൾക്ക്​ ഹിറ്റ്​ലർ ഉത്തരവിട്ടത്​ ഇൗ ടെലിഫോണിലൂടെയായിരുന്നു. ആ ഉത്തരവുകൾ മൂലം ലക്ഷക്കണക്കിന്​ ആളുകൾക്കാണ്​ ജീവൻ നഷ്​ടമായത്​. ഫാസിസത്തി​െൻറ പ്രതീകമാണ്​ ടെലിഫോൺ എന്നാണ്​ ലേലം നടത്തുന്നവരുടെ പക്ഷം.