ഹിലരി ജയിച്ചിരുന്നുവെങ്കില്‍ രാഷ്ട്രീയം വിടുമായിരുന്നുവെന്ന് പെലോസി

07:55 pm 11/3/2017

– പി. പി. ചെറിയാന്‍
Newsimg1_81520047
വാഷിങ്ടന്‍: ഹിലരി ക്ലിന്റന്‍ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കില്‍ താന്‍ റിട്ടയര്‍ ചെയ്യുമായിരുന്നുവെന്ന് യുഎസ് ഹൗസ് മൈനോറിട്ടി ലീഡറും പ്രസിഡന്റ് ഒബാമയുടെ ഉറ്റ സുഹൃത്തുമായിരുന്ന നാന്‍സി പെലോസി മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ വെളിപ്പെടുത്തി. ഹിലറി ക്ലിന്റന്‍ പരാജയപ്പെടുമെന്ന് തങ്ങളാരും പ്രതീക്ഷിച്ചിരുന്നില്ല. ഡോണള്‍ഡ് ട്രംപിനെ പോലെ ഒരാള്‍ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് അപ്രതീക്ഷിതമായിരുന്നുവെന്ന് നാന്‍സി പറഞ്ഞു.

ഒബാമ കെയര്‍ നിലനിര്‍ത്തുക എന്നതായിരുന്നു തന്റെ ഏറ്റവും വലിയ ലക്ഷ്യം. ഹിലറി ജയിച്ചിരുന്നുവെങ്കില്‍ ഇതു സാധ്യമാകുമായിരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഹിലറി പരാജയപ്പെട്ടിട്ടും രാഷ്ട്രീയത്തില്‍ തുടരുവാന്‍ തീരുമാനിച്ചത് എങ്ങനെയെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഒബാമ കെയര്‍ പദ്ധതി നിര്‍ത്തലാക്കുന്നതിനെ തടയുക എന്നതാണെന്ന് പെളോസി പറഞ്ഞു. ഇടയ്ക്കിടെ തീരുമാനങ്ങള്‍ മാറ്റി പറയുന്ന പെളോസിയുടെ പ്രസ്താവന കാര്യമായി എടുക്കേണ്ടതില്ല എന്നാണ് പാര്‍ട്ടി നേതാക്കന്മാരുടേയും പ്രവര്‍ത്തകരുടേയും അഭിപ്രായം.
കലിഫോര്‍ണിയയില്‍ നിന്നുള്ള ഡമോക്രാറ്റിക്ക് നേതാവായ പെളോസി 2018ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനത്തു തുടരുമോ എന്ന് വ്യക്തമാക്കാന്‍ തയ്യാറായില്ല.