07:55 am 11/4/2017
അലബാമ: എന്ജിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അമേരിക്കയിലും സൗത്ത് കൊറിയയിലും വിറ്റഴിച്ച 1.2 മില്ല്യണ്‍ ഹുണ്ടായ്, കിയാ വാഹനങ്ങള്‍ തിരികെ വിളിച്ചതായി അലബാമ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ വിഭാഗം മേധാവി അറിയിച്ചു.
മേയ് 19ന് മുന്‍പ് കാറിന്റെ ഉടമസ്ഥര്‍ ഡീലറുമായി ബന്ധപ്പെടേണ്ടതാണ്. മേയ് 25 മുതല്‍ റിപ്പയര്‍ ആരംഭിക്കും. 2013 മുതല്‍ 2014 വരെ പുറത്തിറങ്ങിയ സൊനാറ്റ, സാന്റാഫിസ്പോര്ട്ട്, ക്രോസ് ഓവേഴ്സ്, 2011 മുതല്‍ 2014 വരെ പുറത്തിറങ്ങിയ കിയ ഓപ്റ്റിമ സെഡാന്, 2012 മുതല്‍ 2014 വരെ വിറ്റഴിച്ച സൊറന്ന്റൊ എസ്യുവി 2011 മുതല്‍ 2013 വരെ പുറത്തിറങ്ങിയ സ്പോര്‍ട്ടേജ് ക്രോസ്ഓവേഴ്സ് തുടങ്ങിയ വാഹനങ്ങളുടെ ഉടമകളാണ് ഡീലര്‍മാരുമായി ബന്ധപ്പെടേണ്ടത്.
എന്ജിന് തകരാറുമൂലം അപകടമോ മരണമോ സംഭവിക്കുന്നതായി ഉദ്പാദകര്‍ക്കും ഡീലര്‍മാര്‍ക്കും വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വാഹനങ്ങള്‍ തിരികെ വിളിച്ചത്.
വിവരങ്ങള്‍ക്ക്: കസ്റ്റമര്‍ സര്‍വീസ് 1800 633 5151, 1800 333 4542