ഹൂ­സ്റ്റണ്‍ സെന്റ് തോമ­സ് സി.എ­സ്.ഐ ദേ­വാ­ല­യ­ത്തി­ന് ത­റ­ക്കല്ലി­ട്ടു

09:15 am 19/9/2016

– വിജു വര്‍ഗീസ്
Newsimg1_24522780
ഹൂ­സ്റ്റണ്‍: സെന്റ് തോമ­സ് സി.എ­സ്.ഐ ചര്‍­ച്ച് ഓ­ഫ് ഗ്ര­റ്റര്‍ ഹൂ­സ്റ്റണ്‍ പു­തു­താ­യി പ­ണി­ക­ഴി­പ്പി­ക്കു­ന്ന ദേ­വാ­ല­യ­ത്തി­ന്റെ ത­റ­ക്കല്ലി­ടല്‍ കര്‍മ്മം സി എ­സ് ഐ സ­ഭ­യു­ടെ ഡ­പ്യൂ­ട്ടി മോ­ഡ­റേ­റ്ററും മ­ദ്ധ്യ­കേ­ര­ള മ­ഹാ­യിട­വ­ക ബി­ഷ­പ്പുമാ­യ ബിഷ­പ്പ് തോമ­സ് കെ ഉ­മ്മന്‍ നിര്‍­വ­ഹിച്ചു.

സെപ്­റ്റ­ബര്‍ 11 ന് ഞായ­റാഴ്ച വൈ­കു­ന്നേ­രം 6 മ­ണി­ക്ക് ഇട­വ­ക ചി­മ്മി­നി റോ­ക്കില്‍ (16520 Chimney Rock Rd, Houston) സ്വ­ന്ത­മാ­യി വാങ്ങി­യ സ്ഥ­ല­ത്താ­ണ് ഭ­ക്തി­നിര്‍­ഭ­രമാ­യ ശി­ലാ­സ്ഥാ­പ­ന ശു­ശ്രൂ­ഷ ന­ട­ന്നത്.
ശു­ശ്രൂ­ഷ­യ്­ക്ക് അ­ഭി­വ­ന്ദ്യ തി­രു­മേ­നി മു­ഖ്യ­കാര്‍­മ്മി­കത്വം വ­ഹിച്ചു. ഇട­വ­ക വി­കാ­രി റ­വ. അല്‍­ഫാ
വര്‍­ഗീ­സ് ജോസ­ഫ് സ­ഹ­കാര്‍­മ്മി­കത്വം വ­ഹിച്ചു. ഇടവ­ക­ജ­ന­ങ്ങ­ളോ­ടെ­പ്പം റ­വ. മാ­ത്യൂ­സ് ഫി­ലി­പ്പ് (ട്രി­നി­റ്റി മാര്‍­ത്തോ­മ്മാ ഇ­ടവ­ക വി­കാരി), റ­വ. ജോണ്‍­സന്‍ ഉ­ണ്ണി­ത്താന്‍ (ഇ­മ്മാ­നു­വല്‍ മാര്‍­ത്തോ­മ്മാ ഇട­വ­ക വി­കാരി), റ­വ. ഡോ. ഇ­ട്ടി മാ­ത്യു (സി.എ­സ്.ഐ ചര്‍ച്ച്, ഡിട്രോ­യിറ്റ്) എ­ന്നി­വരും സ­ന്നി­ഹി­ത­രാ­യി­രുന്നു. അ­ജി നൈ­നാന്‍ വേ­ദ­പു­സ്­ത­ക വാ­യ­നയും ശേ­ഷം ഇട­വക വൈ­സ് പ്ര­സിഡന്റ് കു­ര്യന്‍ ടി. ജേക്ക­ബ് ഇ­ട­വ­ക­യു­ടെ സം­ക്ഷിപ്­ത ച­രിത്രം അ­വ­ത­രി­പ്പിച്ചു. തുടര്‍­ന്ന് ബിഷ­പ്പ് തോമ­സ് കെ. ഉ­മ്മര്‍ അ­നുഗ്ര­ഹ പ്രഭാഷ­ണം ന­ടത്തി.

ഇ­തുവ­രെ ക­രുതി­യ വലിയ ദൈ­വ­ത്തിന്റെ കൃപ­യു­ടെ ത­ണ­ലില്‍ താ­ണി­രി­പ്പാ­നും, ദൈ­വ­കൃ­പ­യു­ടെ ന­ന്ദി രേ­ഖ­പ്പെ­ടു­ത്തി ജീ­വി­ക്കു­വാനും ക­ഴി­യ­ണ­മെ­ന്ന് തി­രു­മേ­നി ഉദ്‌­ബോ­ധി­പ്പിച്ചു. സ്വ­ന്ത­മാ­യി ഇ­ട­വ­ക­യ്­ക്ക് വി­സ്­തൃ­ത­മാ­യ ഈ സ്ഥ­ലം വാ­ങ്ങി­ക്കു­വാന്‍ സ­ഹാ­യിച്ച ദൈ­വം മ­നോ­ഹ­രമാ­യ ഒ­രു ദേ­വാല­യം എ­ത്രയും പെ­ട്ടെ­ന്ന് പ­ണി­ത് പൂര്‍­ത്തീ­ക­രി­ച്ച് ത­രു­വാന്‍ സ­ഹാ­യി­ക്ക­ട്ടെ­യെ­ന്ന് പ്രാര്‍­ത്ഥി­ച്ച് എല്ലാവി­ധ ഭാ­വു­ക­ങ്ങളും
തി­രു­മേ­നി ആ­ശം­സിച്ചു.

1988 ന­വ­മ്പര്‍ 18 ന് സെന്റ് തോമ­സ് സി എ­സ് ഐ ദേ­വാല­യം ആ­രംഭിക്കുകയും. 1991 ഒരു ആ­രാ­ധ­
നാല­യം വാ­ങ്ങു­കയും ചെ­യ്തു ഇപ്പോള്‍ ആ­രാ­ധി­ച്ചു­കൊ­ണ്ടിക്കി­രി­ക്കു­ന്ന ദേ­വാ­ല­യ­ത്തി­ന്റെ സ്ഥ­ല­പ­രി­മി­തി
മൂ­ലം ദീര്‍­ഘ­നാ­ളു­ക­ളാ­യു­ള്ള ജ­ന­ങ്ങ­ളു­ടെ ആഗ്ര­ഹ സ­ഫ­ലീ­ക­ര­ണ­മാണ് ഈ ദേ­വാ­ല­യ നിര്‍­മ്മി­തി­യി­ലൂ­ടെ സാ­ദ്ധ്യ­മാ­കു­ന്ന­ത്. ഇ­ട­വ­ക­യില്‍ 100 പ­രം അം­ഗ­ങ്ങ­ളാ­ണ് ഉ­ള്ളത്.

ബില്‍­ഡിം­ഗ് കമ്മ­റ്റി കോര്‍­ഡി­നേ­റ്റര്‍ മേ­രി ജെ. എ­ബ്രഹാം പ്ര­സ്­താ­വ­ന നടത്തി. ഇ­ട­വ­ക­യു­ടെ അം­ഗം കൂ­ടി­യാ­യ സ്റ്റാന്‍­ലി മാണി (എംഐഎ­ച്ച് റി­യാലിറ്റി) യാ­ണ് മ­നോ­ഹ­രമാ­യ ഈ സ്ഥ­ലം വാ­ങ്ങു­ന്ന­തി­ന് ഇ­ട­വക­യെ സ­ഹാ­യി­ച്ചത്. ഇടവ­ക സെ­ക്രട്ട­റി ഡേ­വി­ഡ് മാ­മ്മന്‍ ന­ന്ദി അ­റി­യി­ച്ചു.

റ­വ. അല്‍­ഫാ വര്‍­ഗീസ് (വി­കാരി) കൂ­ര്യന്‍ ത­മ്പി ജേ­ക്കബ് (വൈ­സ് പ്ര­സി­ഡന്റ്), ഡേ­വി­ഡ് മാമ്മന്‍ (സെ­ക്ര­ട്ടറി), മേ­രി എ­ബ്ര­ഹാം (ട്ര­ഷറര്‍), അ­ജി നൈ­നാന്‍, ജോസ­ഫ് ജോണ്‍, ജോണ്‍ വര്‍­ഗീസ്, സാ­ജന്‍ കോശി, റെ­നി നൈ­നാന്‍, ബ്ര­യാന്‍ ടി മാ­ത്യൂ (കമ്മ­റ്റി അം­ഗങ്ങള്‍) എ­ന്നി­വ­രാ­ണ് ഇ­പ്പോഴ­ത്തെ ഇട­വ­ക
ഭാ­ര­വാ­ഹികള്‍. വിജു വര്‍ഗീസ് അറിയിച്ചതാണിത്.