ഹൂസ്റ്റണ്‍ ഐ.പി.സി. ഫെലോഷിപ്പ് മീറ്റിംഗ്

07:22 pm 5/5/2017

– ജോയി തുമ്പമണ്‍


ഹൂസ്റ്റണ്‍: ഹൂസ്റ്റണിലുള്ള ഇന്ത്യാ പെന്തെക്കോസ്തു സഭകളുടെ ഐക്യവേദിയായ ഐ.പി.സി. ഫെലൊഷിപ്പിന്റെ ഏകദിന സമ്മേളനം ആറാം തീയതി ശനിയാഴ്ച വൈകീട്ട് 6.30നു ക്രിസ്ത്യന്‍ അസംബ്ലി ഹൂസ്റ്റണില്‍ വച്ചു നടക്കും. പാസ്‌റ്റേഴ്‌സ് കെ.കെ.ചെറിയാന്‍, സാം വറുഗീസ് എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും. വിവിധ സഭകളുടെ പ്രതിനിധികലും, സഭാശുശ്രൂഷകന്മാരും സമ്മേളനത്തില്‍ നേതൃത്വം വഹിക്കും.

റവ.ഡോ.കെ.സീ.ചാക്കോ, പ്രസിഡന്റ്, റവ.ഷാജി ഡാനിയേല്‍ വൈസ് പ്രസിഡന്റ്, ഗ്രയ്പ്പുസണ്‍ വില്‍സണ്‍ സെക്രട്ടറി, ജോണ്‍സണ്‍ എബ്രഹാം ട്രഷറാര്‍, ജയ്‌സണ്‍ ഫിലിപ്പ് യൂത്തു കോഡിനേറ്റര്‍, റെയ്ച്ചല്‍ സാമുവേല്‍ ലേഡീസ് കോഡിനേറ്റര്‍, ഏലിയാസര്‍ ചാക്കോ സൊഗ് കോഡിനേറ്റര്‍, കെ.ഏ.തോമസ് ചാരിറ്റി കോഡിനേറ്റര്‍, ജോയി തുമ്പമണ്‍ മീഡിയാ കോഡിനേറ്ററായും പ്രവര്‍ത്തിക്കുന്നു.

ഏകദിനസമ്മേളനങ്ങള്‍, വാര്‍ഷീക സംയുക്ത സഭായോഗങ്ങള്‍, പ്രേക്ഷിത, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

വിലാസം: 11120 സൗത്ത് പൊസ്റ്റ്, ഓക്ക് റോഡ്, ഹൂസ്റ്റണ്‍, ടെക്‌സസ്.