07:52 am 11/4/2017
ഹൂസ്റ്റണ്‍: പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമധേയത്തിലുള്ള ഹൂസ്റ്റണിലെ ഫ്രസ്‌റ്റോ ഇല്ലിനോയിസ് സ്ട്രീറ്റിലുള്ള സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഏപ്രില്‍ 12, 13 (ബുധന്‍, വ്യാഴം) തീയതികളില്‍ പെസഹായും കാല്‍കഴുകല്‍ ശുശ്രൂഷയും നടത്തുന്നു.
12ന് വൈകുന്നേരം ആറിന് നടക്കുന്ന പെസഹായുടെ ശുശ്രൂഷകള്‍ക്ക് കൊട്ടാരക്കരപുനലൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ തിയോദോറോസ് മുഖ്യകാര്‍മികത്വം വഹിക്കും.
13ന് വൈകുന്നേരം 5.30ന് മാര്‍ തിയോദോറോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടക്കും. ചടങ്ങില്‍ ഹൂസ്റ്റണിലെ മുഴുവന്‍ ഓര്‍ത്തഡോക്‌സ് വൈദികരും പങ്കെടുക്കുമെന്ന് വികാരി ഫാ. ഐസക് ബി. പ്രകാശ് പറഞ്ഞു.
എല്ലാ വിശ്വാസികളും ശുശ്രൂഷകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് ഇടവക മാനേജിംഗ് കമ്മിറ്റിക്കുവേണ്ടി വികാരി ഫാ. ഐസക് ബി. പ്രകാശ്, സെക്രട്ടറി ഷിജില്‍ തോമസ്, ട്രസ്റ്റി രാജു സ്‌കറിയ എന്നിവര്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി