08:54 pm 4/4/2017
ജീമോന്‍ റാന്നി
ഹൂസ്റ്റന്‍l വലിയ നോമ്പിനോടനുബന്ധിച്ച് മലങ്കര ഓര്‍ത്തഡോക്സ് സഭാ സൗത്ത് വെസ്റ്റ് ഡയോസിസ് ഓഫ് അമേരിക്കയിലെ മര്‍ത്തമറിയം വനിതാ സമാജം (എംഎംവിഎസ്) ഹൂസ്റ്റന്‍ റീജനല്‍ കോണ്‍ഫറന്‍സും ധ്യാനവും ഏപ്രില്‍ 8ന് രാവിലെ 7.30 മുതല്‍ 12.30 വരെ ഫ്രസ്നോയിലെ ഇല്ലിനോയ് സ്ട്രീറ്റിലുള്ള സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടത്തുമെന്ന് എംഎംവിഎസ് ഹൂസ്റ്റന്‍ റീജനല്‍ പ്രീസ്റ്റ് റവ. ഫാ. ഐസക്ക് ബി. പ്രകാശും റീജനല്‍ ഭാരവാഹികളായ സ്മിതാ സജിയും പുഷ്പാ തോമസും അറിയിച്ചു.
രാവിലെ 7.30ന് പ്രഭാത നമസ്കാരവും തുടര്‍ന്ന് റവ. ഫാ. ഫിലിപ്പ് മാത്യുവിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. 9.30ന് എംഎംവിഎസ് കോണ്‍ഫറന്‍സ് അഖില മലങ്കര മര്‍ത്തമറിയം വനിതാ സമാജം പ്രസിഡന്റും കൊട്ടാരക്കര പുനലൂര്‍ ഭദ്രാസന അധിപനുമായ ഡോ. യുഹാനോന്‍ മാര്‍ തേവോദോസസ് ഉദ്ഘാടനം ചെയ്യും. മലങ്കര സഭാ ഹ്യൂമന്‍ റിസോഴ്സ് ഡയറക്ടര്‍ ഫാ. പി. എ. ഫിലിപ്പ് നയിക്കുന്ന ധ്യാന പ്രസംഗം ഉണ്ടായിരിക്കും.
കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ക്ക് എംഎംവിഎസ് ഇടവക ഭാരവാഹികളായ ലാലമ്മ സാമുവേല്‍, ഷീബാ ബോബന്, ഗ്രേസി ഇട്ടൂപ്പ് എന്നിവര്‍ നേതൃത്വം നല്‍കും.
ഹൂസ്റ്റനിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ എംഎംവിഎസ് അംഗങ്ങളും പങ്കെടുക്കണമെന്ന് ഇടവക വികാരി ഫാ. ഐസക് ബി. പ്രകാശ്, സെക്രട്ടറി ഷിജിന് തോമസ്, ട്രസ്റ്റി രാജു സ്കറിയാ എന്നിവര്‍ അറിയിച്ചു.