ഹെലിക്കോപ്റ്ററിൽ കയറുന്നതിനിടെ കാൽതെറ്റി വീണ് അരുണ്‍ ജയ്റ്റ്ലിക്ക് പരിക്ക്.

05:55 pm 12/3/2017

images (1)

ന്യൂഡൽഹി: ഹെലിക്കോപ്റ്ററിൽ കയറുന്നതിനിടെ കാൽതെറ്റി വീണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്ക് പരിക്ക്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽനിന്നു ഡൽഹിയിലേക്കു പോകുന്നതിനായി ഹെലിക്കോപ്റ്ററിൽ കയറുന്നതിനിടെയാണ് ജയ്റ്റ്ലി കാൽവഴുതി വീണത്. അദ്ദേഹത്തിന്‍റെ പരിക്ക് സാരമുള്ളതല്ല. യാത്ര തുടർന്ന ജയ്റ്റ്ലി പിന്നീട് ഡൽഹിയിലേക്കു പോയി.

ബിജെപി നേതാവും പതഞ്ജലി സ്ഥാപകനുമായ വിവാദ യോഗാഗുരു ബാബാ രാംദേവിന്‍റെ നാച്ചുറോപ്പതി സെന്‍റർ സന്ദർശിക്കുന്നതിനായാണ് ജയ്റ്റ്ലി ഹരിദ്വാറിലെത്തിയത്.