11:41 am 30/3/2017
കോൽക്കത്ത: നഗരത്തിലെ ഗോൾഡൻ പാർക്ക് ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ രണ്ടു പേർ മരിച്ചു. ആറ് പേർക്കു പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ 2.55ന് ആയിരുന്നു സംഭവം. പരിക്കേറ്റവരെ എസ്എസ്കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടലിലെ അടുക്കളയിലാണ് തീ ആദ്യം കണ്ടത്. 31 പേരെ ഹോട്ടലിൽനിന്നു രക്ഷപ്പെടുത്തിയതായി അഗ്നിശമനസേന അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കിയതായും അധികൃതർ അറിയിച്ചു.
അപകടകാരണം അറിവായിട്ടില്ല. ഫോറൻസിക് പരിശോധനകൾക്കുശേഷമേ അപകട കാരണം വ്യക്തമാകുകയുള്ളുവെന്ന് അധികൃതർ പറഞ്ഞു.
–