ഹോളിവുഡ് നടനും സംവിധായകനുമായ ബിൽ പാക്സ്ടണ്‍ അന്തരിച്ചു

07:51 am 27/2/2017
images (1)
ലോസ് ആഞ്ചലസ്: ഹോളിവുഡ് നടനും സംവിധായകനുമായ ബിൽ പാക്സ്ടണ്‍(61) അന്തരിച്ചു. ശസ്ത്രക്രിയയെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് മരണം.

നിരവധി ടെലിവിഷൻ പരിപാടികളിലൂടെയും ഹോളിവുഡ് സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളിലൂടെയും തിളങ്ങിനിന്ന പാക്സ്ടണ്‍ ടൈറ്റാനിക്, അപ്പോളോ 13 എന്നീ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ ലോകമെന്പാടുമുള്ള പ്രേക്ഷകശ്രദ്ധ നേടി. മൂന്നുവട്ടം ഗ്ലോൾഡൻ ഗ്ലോബ് നോമിനേഷൻ ലഭിച്ചിട്ടുള്ള പാക്സ്ണിന് നിരവധി അവർഡുകൾ ലഭിച്ചിട്ടുണ്ട്.

ദി ടെർമിനേറ്റർ(1984), എലിയൻസ്(1986), പ്രഡേറ്റർ 2(1990), ട്രൂ ലൈസ്(1994), ട്വിസ്റ്റർ(1996) എന്നിവ പ്രമുഖ ചിത്രങ്ങളാണ്.