ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് പ്രതീഷ്ഠ

09:00 am 9/9/2016
– മണ്ണിക്കരോട്ട് (www.mannickarottu.net)
Newsimg1_76372443 (1)
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഫൊറോന ദേവാലയത്തില്‍ (6400 West Fuqua Street, Missouri City TEXAS 77489) വിശുദ്ധ ആന്തോനീ സിന്റെ തിരുശേഷിപ്പ് പ്രതീഷ്ഠാകര്‍മ്മം നിര്‍വഹിക്കപ്പെടുന്നു. തദവസരത്തില്‍ പുതുതായി സ്ഥാപിച്ച കൊടി മരത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മവും നിര്‍വഹിക്കപ്പെടുന്നതാണ്.

ഈജിപ്തിലെ ഒരു വലിയ സമ്പന്ന കുടുംബത്തില്‍ ജനിച്ച ആന്റണി (പില്‍ക്കാലത്ത് അന്തോനീസ്) ബാല്യം മുതല്‍ പ്രാര്‍ത്ഥനയിലും ആധ്യാത്മീക കാര്യങ്ങിളിലും പ്രത്യേകം താല്പര്യം കാണിച്ചിരുന്നു. മതാപിതാക്കളുടെ മരണശേഷം സകല സ്വത്തുക്കളും അദ്ദേഹം പാവങ്ങള്‍ക്കായി വിട്ടുകൊടുത്ത് സന്യാസ ജീവിതം ആരംഭിച്ചു. സന്യാസം ജീവിതലക്ഷ്യമായി തിരഞ്ഞെടുത്ത അന്തോനീസ് ധാരാളം സന്യാസസ്ഥാ പനങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു. ജീവിതം മുഴുവന്‍ പാവങ്ങള്‍ക്ക് വേണ്ടി ജീവിച്ചു. ആത്മീയശക്തി കൊണ്ട് അനേകം അത്ഭുത പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുകയും പിശാചുക്കളെ പുറത്താക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം അത്ഭുത പ്രവര്‍ത്തകനായ പുണ്യവാനായി. കൂടാതെ മഹാനായ പുണ്യവാന്‍, പുതിയ നിയമത്തിന്റെ പേടകം, അവിശ്വാസികളുടെ വിശ്വാസത്തിന്റെ പുണ്യവാന്‍ എന്നിങ്ങനെ ഒട്ടനവധി വിശേഷണ ങ്ങളാണ് അദ്ദേഹത്തിനുള്ളത്. വിശുദ്ധ അന്തോനീസ് കാണാതെ പോയ വസ്തുക്കളുടേയും അപകടത്തില്‍ പെടുന്ന യാത്രക്കാരുട് മക്കളെ ഓര്‍ത്ത് വിലപിക്കുന്ന മാതാപിതാക്കളുടേയും മദ്ധ്യസ്ഥനായി ലോകം ആദരി ക്കുന്നു.

2016 സെപ്റ്റംബര്‍ 15-ന് വൈകീട്ട് 7 മണിയ്ക്ക്, കോട്ടയം അതിരുപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് തിരുശേഷിപ്പ് പ്രതീഷ്ഠാകര്‍മ്മവും കൊടിമരത്തിന്റെ വെഞ്ചരിപ്പും നിര്‍വഹിക്കും. “ഒരു തീര്‍ത്ഥാടനപ്പ ള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള ഈ ദേവാലയത്തില്‍ അന്തോനീസ് പുണ്യവാളന്റെ തിരുശേഷിപ്പ് കൂടൂതല്‍ അനഗ്രഹപ്രദമാണെന്നും ഈ ദേവാലയത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു ദൈവീക നിയോഗമാ ണെന്നും” പള്ളി വികാരി ഫാ. സജി പിണര്‍കയില്‍ പറഞ്ഞു. “കരുണയുടെ വര്‍ഷത്തില്‍ ഇടവകയെ അനുഗ്രഹങ്ങള്‍കൊണ്ട് തമ്പുരാന്‍ പൊതിയുന്നു. ഇടവക ഫൊറോനയായി ഉയര്‍ത്തപ്പെട്ടു. പൂര്‍ണ്ണ ദണ്ഡവിമോചനത്തിനായി കരുണയുടെ വാതില്‍ തുറന്നു. ഇപ്പോള്‍ നിത്യവണക്കത്തിനായി വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠയും. വിശുദ്ധന്റെ തിരുശേഷിപ്പ് കണ്ട് വണങ്ങാനുള്ള അപൂര്‍വ്വ സൗഭാഗ്യം കൈവന്നിരിക്കുന്ന ഈ സ്വര്‍ഗ്ഗീയ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ഏവരേയും സാദരം ക്ഷണിക്കുന്നതായി” ഇടവ വികാരിയും ഭാരവാഹികളും അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഫാ. സജി പിണര്‍കയില്‍ (വികാരി), ട്രസ്റ്റിമാരായ ടോം വിരിപ്പന്‍ 832 462 4596, ബാബു പറയങ്കാലായില്‍ 832 971 0924, ടോമി ചാമക്കാലായില്‍ 281 725 2224, ജോണി മക്കോറ 281 386 7472832­462­4596).