റോം: ഇറ്റലിയിലെ വടക്കുകിഴക്കൻ നഗരമായ അങ്കോണയിലായിരുന്നു സംഭവം. പാലത്തിന്റെ കൂറ്റൻ കോൺക്രീറ്റ് സ്ലാബ് കാറിനു മുകളിലേക്ക് പതിച്ചാണ് രണ്ടു പേർ മരിച്ചത്. അസ്കോലി പിച്ചേനോ സ്വദേശികളായ ഭാര്യയും ഭർത്താവുമാണ് മരണപ്പെട്ടത്. കോൺക്രീറ്റ് പാളിക്ക് അടിയലകപ്പെട്ട കാർ പൂർണമായും തകർന്നു.
സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടാവസ്ഥയിലായതിനെ തുടർന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവച്ചിരുന്നു.