10 രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.

04:10 pm 9/3/2017
download

മുംബൈ: പുതിയ 10 രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചു. ആർബിഐ ഗവർണർ ഉൗർജിത് പട്ടേലിന്‍റെ ഒപ്പ് രേഖപ്പെടുത്തിയ പുതിയ സീരീസിലുള്ള നോട്ടുകളാവും പുറത്തിറങ്ങുന്നത്. പുതിയ 10 രൂപ നോട്ടുകൾ പുറത്തിറങ്ങിയാലും പഴയ നോട്ടുകൾക്ക് മൂല്യമുണ്ടാവുമെന്നും ഇവ പിൻവലിക്കില്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.