10:00 am 8/12/2016

ന്യൂഡല്‍ഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പു കാലത്തേക്ക് 1,009 കോടി രൂപ ചെലവിട്ട് പുതിയ വോട്ടു യന്ത്രങ്ങള്‍ വാങ്ങാന്‍ തെരഞ്ഞെടുപ്പു കമീഷന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. 2000-205 കാലയളവില്‍ വാങ്ങിയ വോട്ടു യന്ത്രങ്ങള്‍ മാറ്റി പുതിയത് ഉപയോഗിക്കാനാണ് പദ്ധതി.
ബംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്, ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍നിന്നാണ് പുതിയ യന്ത്രങ്ങള്‍ വാങ്ങുന്നത്. 4.10 ലക്ഷം ബാലറ്റ് യൂനിറ്റുകളും 3.14 ലക്ഷം കണ്‍ട്രോള്‍ യൂനിറ്റുകളുമാണ് അടുത്ത സാമ്പത്തിക വര്‍ഷം വാങ്ങുന്നത്.
