1000 കോടി രൂപയാണ്​ റിലീസ്​ ചെയ്​ത്​ 10 ദിവസത്തിന്​ ശേഷം ബാഹുബലിയുടെ കളക്ഷൻ.

06:22 pm 7/5/2017


ഇന്ത്യൻ സിനിമയിൽ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡാണ്​ ബാഹുബലിക്ക്​ ലഭിച്ചിരിക്കുന്നത്​. 1000 കോടി രൂപയാണ്​ റിലീസ്​ ചെയ്​ത്​ 10 ദിവസത്തിന്​ ശേഷം ബാഹുബലിയുടെ കളക്ഷൻ. സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണ്​ കളക്ഷൻ സംബന്ധിച്ച കണക്കുകൾ പുറത്ത്​ വിട്ടത്​.

2014ൽ പുറത്തിറങ്ങിയ പി.കെയായിരുന്നു ഏറ്റവുമധികം കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം. 792 കോടി രൂപയായിരുന്നു പി.കെയുടെ കളക്ഷൻ റെക്കോർഡ്​. ബാഹുബലിയുടെ വൻ വിജയം സംവിധായകൻ രാജമൗലിക്ക്​ സമർപ്പിക്കുന്നതായി നായകൻ പ്രഭാസ്​ ഫേസ്​ബുക്കിൽ കുറിച്ചു.

അതിവേഗത്തിൽ 100 കോടി ശേഖരിച്ച ചിത്രം ഏറ്റവും കൂടുതൽ തി​േയറ്റർ റിലീസ്​ എന്നിങ്ങനെ മറ്റ്​ നിരവധി റെക്കോർഡുകളും ബാഹുബലി മറികടന്നിരുന്നു.