12 കോടി രൂപ വിലമതിക്കുന്ന മൂന്നു കിലോ ഹെറോയിനുമായി രണ്ടു പേർ പോലീസിന്‍റെ പിടിയിലായി

08:30 am 13/4/2017

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ 12 കോടി രൂപ വിലമതിക്കുന്ന മൂന്നു കിലോ ഹെറോയിനുമായി രണ്ടു പേർ ഡൽഹി പോലീസിന്‍റെ പിടിയിലായി. യുപിയിലെ ബറേലി സ്വദേശികളായ മുഹമ്മദ് ജാഫർ, പർവേസ് സെയ്ഫി എന്നിവരാണ് അറസ്റ്റിലായത്. പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും മയക്കുമരുന്ന് കടത്തുകാരുമായി പ്രതികൾക്ക് ബന്ധമുള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.