13 വയസുകാരിയായ മകളെ മാനഭംഗപ്പെടുത്തിയ കേസിൽ മധ്യവയസ്കന് അഞ്ചുവർഷം തടവ്

07:56 am 7/3/2017

images
ദുബായ്: ദുബായിൽ മുൻ സഹപ്രവർത്തകന്‍റെ 13 വയസുകാരിയായ മകളെ മാനഭംഗപ്പെടുത്തിയ കേസിൽ മധ്യവയസ്കന് അഞ്ചുവർഷം തടവ്. കൊമോറോ ദ്വീപ് സ്വദേശിയായ 55 വയസുകാരനാണ് ശിക്ഷ ലഭിച്ചത്. പെണ്‍കുട്ടിയെ കാറിൽ വെച്ച് പലതവണ മാനഭംഗപ്പെടുത്തിയെന്നാണ് കേസ്.

കഴിഞ്ഞ ഓഗസ്റ്റിൽ അൽ ഷിൻഡാഗ മേഖലയിൽ വച്ചാണ് സംഭവം. പെണ്‍കുട്ടിയേയും സഹോദരങ്ങളേയും മീൻപിടിക്കാനെന്ന പേരിൽ കാറിൽ ബീച്ചിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത് ഇയാൾ പതിവാക്കിയിരുന്നു. എന്നാൽ ബീച്ചിൽ എത്തിയ ശേഷം സഹോദരങ്ങളെ മറ്റാവശ്യങ്ങൾക്ക് പറഞ്ഞയച്ച ശേഷം പെണ്‍കുട്ടിയെ ഇയാൾ മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.