കൊക്കയിലേക്ക് ടെമ്പോ ട്രാവലർ മറിഞ്ഞ് ഒരാൾ മരിച്ചു

09:36 am 3/10/2016
images (3)

കാഞ്ഞാർ (തൊടുപുഴ): കാഞ്ഞാർ -വാഗമൺ റൂട്ടിൽ ഇലപ്പളളിക്ക് സമീപം കൊക്കയിലേക്ക് ടെമ്പോ ട്രാവലർ മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. മുഹമ്മ സ്വദേശി ഷൈജു (40) ആണ് മരിച്ചത്. പരിക്കേറ്റ അഞ്ച് പേരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ 12.15നാണ് അപകടം സംഭവിച്ചത്. ഇരുപത് അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ ട്രാവലറിൽ നിന്നും പരിക്കേറ്റവരെ സ്ഥലത്തെത്തിയ കാഞ്ഞാർ എസ്.ഐയും സംഘവുമാണ് പുറത്ത് എടുത്തത്. മരണപെട്ട ഷൈജുവിനെ പാറക്കെട്ടുകൾക്ക് അടിയിൽ നിന്നുമാണ് കണ്ടെടുത്തതെന്ന് കാഞ്ഞാർ എസ്.ഐ ജയകുമാർ പറഞ്ഞു.

വാഗമണ്ണിൽ ഡോക്യുമെന്‍ററി ചിത്രീകരണത്തിന് ശേഷം വരികയായിരുന്നു ഇവർ. പരിക്കേറ്റ മൂന്ന് പേർ ആലപ്പുഴ സ്വദേശിയും ഒരാൾ തൃശൂർ സ്വദേശിയും മറ്റൊരാൾ എറണാകുളം സ്വദേശിയുമാണ്.