1971 ബിയോണ്ട് ബോര്‍സുരിന്റെഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി.

12:01 pm 3/3/2017
download (25)

മേജര്‍ രവിയുടെ പുതിയ ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴിലൂടെ മോഹന്‍ലാല്‍ വീണ്ടും മേജര്‍ മഹാദേവനായി എത്തുകയാണ്. ചിത്രത്തിന്റെ ആദ്യ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി.
മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്. ചിത്രത്തില്‍ ഇരട്ട വേഷമാണ് ലാലിന്. നാട്ടിന്‍ പുറത്തെ ഒരു ഉത്സവത്തിനിടെയാണ് ടീസറില്‍ ലാലിന്റെ എന്‍ട്രി. വന്‍ വരവേല്‍പ്പാണ് ടീസറിന് സോഷ്യല്‍ മീഡിയയയില്‍ ലഭിക്കുന്നത്. റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മിക്കുന്നത്.