1983 എന്ന മലയാള സിനിമ കാണണമെന്ന ആഗ്രഹവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.

10:20 pm 3/2/2017
download (1)

ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ 1983 എന്ന മലയാള സിനിമ കാണണമെന്ന ആഗ്രഹവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഒരു സ്വകാര്യ എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സച്ചിന്‍ ഇക്കാര്യം പറഞ്ഞത്.
നിവിനു സംസാരിക്കുന്നതിനിടെയാണ് 1983നെ കുറിച്ച് അറിയുന്നത്. അന്ന് സിനിമയെ കുറിച്ച് കുറേ കാര്യങ്ങള്‍ പറഞ്ഞിരുന്നു. ആ സിനിമ കാണണമെന്ന് ആഗ്രഹമുണ്ട്. നിവിനൊപ്പം തന്നെ കാണണമെന്നുണ്ട്- സച്ചിന്‍ പറഞ്ഞു.
നാട്ടിന്‍പുറത്തെ ക്രിക്കറ്റ് കളിക്കാരനായും മകനെ ക്രിക്കറ്റ് താരമാക്കാന്‍ പരിശ്രമിക്കുന്ന അച്ഛനായുമാണ് നിവിന്‍ പോളി 1983ല്‍ അഭിനയിച്ചത്.