ഫാ. ജോസഫ് കുടിലില്‍ (76) നിര്യാതനായി

08:33 am 20/1/2017 പിറവം: മാങ്കടപ്പള്ളി കുടിലില്‍ പരേതരായ തോമസ് – മറിയം ദമ്പതികളുടെ മകന്‍ ഫാ. ജോസഫ് കുടിലില്‍ (76) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മാങ്കടപ്പള്ളി സെന്റ് തോമസ് മൗണ്ട് ചര്‍ച്ചില്‍ നടത്തി. പരേതന്‍ ഡല്‍ഹി രൂപതയില്‍ വൈദീകവൃത്തി സ്വീകരിച്ചു. ഡല്‍ഹിയിലെ വിവിധ ഇടവകകളില്‍ വികാരിയായും റോസറി സ്കൂള്‍ ഡല്‍ഹി, സെന്റ് മൈക്കിള്‍ സ്കൂള്‍ ഗുഡ്ഗാവ് എന്നിവടങ്ങളില്‍ പ്രിന്‍സിപ്പലായും, അമേരിക്കയില്‍ ന്യൂയോര്‍ക്ക്, ചിക്കാഗോ എന്നിവടങ്ങളില്‍ വൈദീകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: കെ.ടി. Read more about ഫാ. ജോസഫ് കുടിലില്‍ (76) നിര്യാതനായി[…]

സഭാ കോടതികളുടെ വിവാഹമോചനത്തിന് സാധുതയില്ലെന്ന് സുപ്രീം കോടതി.

08:30 am 20/1/2017 ന്യൂഡല്‍ഹി: ക്രൈസ്തവ സഭയുടെ സമാന്തരകോടതി അനുവദിക്കുന്ന വിവാഹ മോചനത്തിന് നിയമസാധുതയില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സഭാ കോടതികളുടെ വിവാഹ മോചനം നിയമ പരമാക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ക്രിസ്ത്യന്‍ സഭകളില്‍ സഭാകോടതി വിവാഹ മോചനങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കുന്ന രീതി നിയമവിധേയമാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. സമാന്തര കോടതി നിയമവിരുദ്ധമാണെന്ന വിമര്‍ശനം നിലനില്‍ക്കെയാണ് വിവാഹ മോചനവും നിയമപരമല്ലെന്ന് കോടതി ഉത്തരവിട്ടത്. ഏകീകൃത സിവില്‍കോഡ് സജീവ ചര്‍ച്ചയായിരിക്കെയാണ് ക്രൈസ്ത്രവ സഭയുടെ സമാന്തര സിവില്‍ Read more about സഭാ കോടതികളുടെ വിവാഹമോചനത്തിന് സാധുതയില്ലെന്ന് സുപ്രീം കോടതി.[…]

മഹിമ ഇന്ത്യന്‍ ബിസ്‌ട്രോ ചരിത്രനേട്ടത്തിലേക്ക്

08:26 am 20/1/2017 – സജി പുല്ലാട് ഹൂസ്റ്റണ്‍: 2016 ലെ ഫോര്‍ട്ട് ബെന്റ് കൗണ്ടി ‘ക്ലീന്‍ റെസ്റ്ററന്റ് അവാര്‍ഡ്’ മിസോറി സിറ്റിയില്‍ എഫ് എം, 1092 ല്‍ പ്രവര്‍ത്തിക്കുന്ന മഹിമ ഇന്ത്യന്‍ ബിസ്ട്രോ കരസ്ഥമാക്കിയിരിക്കുന്നു. തുടര്‍ച്ചയായ അഞ്ചാം തവണയാണ് മഹിമ ഈ അവാര്‍ഡ് നേടുന്നത്.വ്യത്യസ്തങ്ങളായ രുചി കൂട്ടുകള്‍ പ്രവാസി മലയാളികള്‍ക്ക് പകര്‍ന്നു നല്‍കി വൈവിധ്യമാര്‍ന്ന ഭക്ഷണസാധനങ്ങളുടെ പുത്തന്‍ കലവറ ഒരുക്കിയിരിക്കുകയാണ് ഹൂസ്റ്റണിലെ മിസോറി സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം. സിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ Read more about മഹിമ ഇന്ത്യന്‍ ബിസ്‌ട്രോ ചരിത്രനേട്ടത്തിലേക്ക്[…]

ജിഷ്ണുവിന്റെ ശരീരത്തിലുള്ള മുറിവ്​ മരണത്തിന്​ മുമ്പുണ്ടായതെന്ന്​ പോസ്​റ്റ്​ മോർട്ടം റിപ്പോർട്ട്​.

08:23 am 20/1/2017 തൃശൂർ: പാമ്പാടി നെഹ്​റു എഞ്ചിനീയറിങ്​ കോളജ്​ വിദ്യാർഥി ജിഷ്​ണു പ്ര​േണായിയുടെ ശരീരത്തിലുള്ള മുറിവ്​ മരണത്തിന്​ മുമ്പുണ്ടായതെന്ന്​ പോസ്​റ്റ്​ മോർട്ടം റിപ്പോർട്ട്​. ജിഷ്​ണുവി​െൻറത്​ തൂങ്ങി മരണം തന്നെയാണെന്നും പോസ്​റ്റ്​ മോർട്ടം നടത്തിയത്​ മെഡിക്കൽ പീജി വിദ്യാർഥിയാണെന്നും സ്​ഥിരീകരിച്ചിട്ടുണ്ട്​. മുഖത്ത്​ മൂന്ന്​ മുറിവുകളും മൂക്കി​െൻറ പാലത്തിൽ ഒരു മുറിവുമാണ്​ കണ്ടെത്തിയിരിക്കുന്നത്​. പിജി വിദ്യാർഥിയായ ഡോ. ജെറി ജോസഫാണ്​ പോസ്​റ്റ്​മോർട്ടം നടത്തിയത്​. ജിഷ്​ണുവിന്​ മർദനമേറ്റെന്ന്​ ബന്ധുക്കൾ ഉന്നയിക്കുന്ന പശ്​ചാത്തലത്തിൽ കൂടിയാണ്​​ പോസ്​റ്റ്​മോർട്ടം റി​പ്പോർട്ട്​ പുറത്തുവന്നിരിക്കുന്നത്​.

ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ മെയ് 27 ന്, ആലപ്പുഴ ലേക്ക് പാലസ് വേദിയാകും

08:23 am 20/1/2017 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരളാ കണ്‍ വന്‍ഷന്‍ മെയ് മാസം ഇരുപത്തിയേഴിനു ആലപ്പുഴ ലെക് പാലസ് റിസോര്‍ട്ടില്‍ നടക്കുമെന്ന് ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ അറിയിച്ചു .രാഷ്ട്രീയ,സാമൂഹ്യ ,സാംസ്കാരിക രംഗത്തെ പ്രഗത്ഭരായ വ്യക്തികളെ പങ്കെടുപ്പിക്കാനാണ് ഫൊക്കാന ശ്രമിക്കുന്നത്.ഫൊക്കാനാ കേരളാ കണ്‍വന്‍ഷനു തോമസ് ചാണ്ടി എം എല്‍ യുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിക്കു ഉടന്‍ രൂപം നല്‍കും. മുന്‍ വര്‍ഷങ്ങളില്‍ നിന്നും Read more about ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ മെയ് 27 ന്, ആലപ്പുഴ ലേക്ക് പാലസ് വേദിയാകും[…]

ഡാലസില്‍ പോലീസ് ഓഫീസര്‍ വെടിയേറ്റ് മരിച്ചു

8:22 am 20/1/2017 – പി.പി. ചെറിയാന്‍ ഡാളസ്സ്: ലിറ്റില്‍ ഈലം പോലീസ് ഓഫീസര്‍ ജെറി വോക്കര്‍ (48) തോക്ക് ധാരിയുടെ വെടിയേറ്റ് മരിച്ചു. ജനുവരി 17 ന് ഉച്ചക്ക് ശേഷമാണ് സംഭവം. ടര്‍ട്ടില്‍ കോവ് ഡ്രൈവിന് സമീപം ഒരാള്‍ തോക്കുമായി നില്‍ക്കുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്നണ് ജെറിയും സംഘവും എത്തി ചേര്‍ന്നത്. പോലീസിനെ കണ്ടയുടന്‍ വീടിന്റെ ബാക്ക്യാര്‍ഡില്‍ നിന്നിരുന്ന തോക്ക് ധാരി വീടിനകത്തേക്ക് പ്രവേശിച്ചു. തുടര്‍ന്ന് കീഴടങ്ങുവാന്‍ ആവശ്യപ്പെടുതിനിടെ തോക്ക് ധാരി പുറത്തേക്ക് നിറയൊഴിക്കുകയായിരുന്നു. Read more about ഡാലസില്‍ പോലീസ് ഓഫീസര്‍ വെടിയേറ്റ് മരിച്ചു[…]

രണ്ടു മാസം പ്രായമുളള കുഞ്ഞ് വളര്‍ത്തുനായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

08:16 am 2017 – പി.പി. ചെറിയാന്‍ സാന്‍മാര്‍ക്കസ് (ടെക്‌സസ്): ജര്‍മന്‍ ഷെപ്പേര്‍ഡിന്റെ ആക്രമണത്തില്‍ രണ്ടു മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ടെക്‌സസ്സിലെ സാന്‍മാര്‍ക്കസ്സില്‍ ജനുവരി 17 ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കുഞ്ഞിനോടൊപ്പം വീട്ടിലുണ്ടായിരുന്ന പിതാവ് ഉറങ്ങുന്നതിനിടയിലാണ് ജര്‍മന്‍ ഷെപ്പേര്‍ഡ് കുട്ടിയെ ആക്രമിച്ചത്. ഒന്നര മണിക്കൂര്‍ ഉറക്കത്തിനു ശേഷം കുഞ്ഞിനെ തിരക്കിയ പിതാവിനു ദേഹമാസകലം കടിയേറ്റു ശ്വാസം നിലച്ചു തണുത്ത് വിറ ങ്ങലിച്ച കുഞ്ഞിനെയാണ് കാണാന്‍ കഴിഞ്ഞത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എട്ടു Read more about രണ്ടു മാസം പ്രായമുളള കുഞ്ഞ് വളര്‍ത്തുനായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു[…]

ബിയര്‍ കുപ്പികൊണ്ട് തലക്കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു.

06:24 pm 19/1/2017 തൊടുപുഴ: ബിയര്‍ കുപ്പികൊണ്ട് തലക്കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. വണ്ടമറ്റം അമ്പാട്ട് അര്‍ജുൻ (20) ആണ്​ മരിച്ചത്. മൂലമറ്റം സെൻറ്​ ജോസഫ്‌സ് കോളജിലെ ബിരുദ വിദ്യാര്‍ഥിയാണ്​ അർജുൻ. ചൊവ്വാഴ്​ച രാത്രി എട്ടരയോടെ പടികോടിക്കുളത്തിന്​ സമീപത്ത്​ സഹപാഠിയുടെ വീട്ടിൽവെച്ചാണ്​​ അർജുന്​ പരിക്കേറ്റത്​. തലയുടെ പിറകിൽ ബിയര്‍ കുപ്പികൊണ്ടുള്ള അടിയേറ്റതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ അർജുനെ തൊഴുപുഴയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പ്ലസ്ടു വിദ്യാര്‍ഥിയെയും പിതാവ്​ ​െഎസക്കിനെയും ​െപാലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സഹപാഠിയായ പെണ്‍കുട്ടിയുടെ പ്രണയബന്ധവുമായി Read more about ബിയര്‍ കുപ്പികൊണ്ട് തലക്കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു.[…]

വായു മലിനീകരണം മൂലം ഡൽഹിയിലും മുംബൈയിലും എകദേശം 81,000 പേർ മരിച്ചുവെന്ന്​ പഠനം.

06:19 pm 19/1/2017 ന്യൂഡൽഹി: വായു മലിനീകരണം മൂലം ഡൽഹിയിലും മുംബൈയിലും എകദേശം 81,000 പേർ മരിച്ചുവെന്ന്​ പഠനം. 1995ന്​ ശേഷം ഇന്ത്യയിൽ വൻനഗരങ്ങളിൽ വായു മലിനീകരണം വൻതോതിൽ വർധിച്ചിരുന്നു. ഇത്​ ആളുകളിൽ ​പല രോഗങ്ങളും പടരുന്നതിനും ഇടയാക്കിയിരുന്നു ഇതാണ്​ വായു മലിനീകരണം മൂലമുള്ള മരണങ്ങൾ വർധിക്കാൻ കാരണം. മുംബൈയിലെ ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ടെക്​നോളജിയാണ്​ ഇതു സംബന്ധിച്ച പഠനം നടത്തിയത്​. വായു മലിനീകരണം മൂലം സാമ്പത്തിക രംഗത്ത്​ 70,000 കോടിയുടെ നഷ്​ടമുണ്ടായതായും പഠനം പറയുന്നുണ്ട്​. ഇന്ത്യയുടെ Read more about വായു മലിനീകരണം മൂലം ഡൽഹിയിലും മുംബൈയിലും എകദേശം 81,000 പേർ മരിച്ചുവെന്ന്​ പഠനം.[…]

മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പുതുവര്‍ഷ സമ്മേളനം –

06:20 pm 19/1/2017 എ.സി.ജോര്‍ജ് ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പുതുവര്‍ഷത്തിലേക്കുള്ള കാല്‍വെയ്പും ഉല്‍ഘാടനവും വിവിധ പരിപാടികളോടെ ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാ ഹൗസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തി. ജനുവരി 15ന് വൈകുന്നേരം മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍ മെമ്പര്‍ കെന്‍ മാത്യു ഭദ്രദീപം തെളിയിച്ചതോടെ പരിപാടികള്‍ക്ക് തുടക്കമായി. മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും ഉയര്‍ച്ചയിലും വളര്‍ച്ചയിലും അമേരിക്കയില്‍ മലയാളം സൊസൈറ്റി Read more about മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പുതുവര്‍ഷ സമ്മേളനം –[…]