ചിറക്കടവ് മഞ്ഞപ്പള്ളില്‍ ഇമ്മാനുവല്‍ സാര്‍ ന്യുയോര്‍ക്കില്‍ നിര്യാതനായി

07:20 pm 5/4/2017 മൂന്നു പതിറ്റാണ്ടിലേറെക്കാലം കാഞ്ഞിരപ്പള്ളി, ചിറക്കടവ് സെന്റ്. ഇഫ്രേം സ്കൂള്‍ അധ്യാപകനായിരുന്ന വിക്ടോറിയന്‍ ഇമ്മനുവല്‍ ( ഇമ്മനുവല്‍ സാര്‍ ) 81 ,ന്യുയോര്‍ക്കില്‍ നിര്യാതനായി. ഭാര്യ ഗ്രേസിക്കുട്ടി കൊല്ലാട് മണമേല്‍ കുടുംബാംഗമാണ്. മക്കള്‍ : ഡോ. കൊച്ചുറാണി ജോസഫ്, മേഴ്‌സി തോമസ് ,ബിജു മാനുവല്‍ , ഡോളി ജോസഫ് , ജോസ് പ്രസാദ് മാനുവല്‍, പ്രീതാമോള്‍ ബോബി ,ജോമോന്‍ മാനുവല്‍ (എല്ലാവരും അമേരിക്കയില്‍). മരുമക്കള്‍: ഷാജി വണ്ടനാംതടതില്‍ കുറവിലങ്ങാട്, തോമസ്സ്കുട്ടി തെക്കേക്കുറ്റ് കൊഴുവനാല്‍ , Read more about ചിറക്കടവ് മഞ്ഞപ്പള്ളില്‍ ഇമ്മാനുവല്‍ സാര്‍ ന്യുയോര്‍ക്കില്‍ നിര്യാതനായി[…]

സൗത്ത് ടെക്‌സസില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കുന്നു

07:19 on 5/4/2017 – പി. പി. ചെറിയാന്‍ സാന്‍അന്റോണിയൊ: സൗത്ത് ടെക്‌സസില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ഫെഡറല്‍ ഇമ്മിഗ്രേഷന്‍ അധികൃതര്‍ നടപടികള്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം 153 പേരെയാണ് യുഎസ് ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ പിടികൂടിയത്. കൂടുതല്‍ പേര്‍ അറസ്റ്റിലായത് സാന്‍അന്റോണിയോയില്‍ നിന്നാണ് 62 പേര്‍. ഹാര്‍ലിജന്‍ (38) ലറീഡൊ (29) ഓസ്റ്റിന്‍ (24). പീഡനം, കവര്‍ച്ച, മയക്കുമരുന്ന് തുടങ്ങിയ കേസുകളില്‍ പിടിക്കപ്പെട്ടവര്‍ക്കെ തിരെയാണ് നടപടികള്‍ സ്വീകരിക്കുന്നതെന്ന് ഐസിഇ പുറത്തിറക്കിയ പ്രസ്താവനയില്‍ Read more about സൗത്ത് ടെക്‌സസില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കുന്നു[…]

ഫാ. ജോണിക്കുട്ടി പുലിശേരിക്ക് സ്‌നേഹോഷ്മളമായ യാത്രയയപ്പ്

07:18 pm 5/4/2017 ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: ചിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ കത്തോലിക്കാരൂപതയുടെ ചാന്‍സലറായി സ്ഥാനക്കയറ്റം ലഭിച്ചു ചിക്കാഗോ യിലേക്കു സ്ഥലംമാറിപ്പോകുന്ന ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാപള്ളി വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരിക്ക് ഇടവകജനങ്ങള്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. ഏപ്രില്‍ 2 ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാനക്കുശേഷം നടന്ന അനുമോദന സമ്മേളനത്തില്‍ വചനപ്രഘോഷകനും, കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യയുടെ സ്ഥാപകചെയര്‍മാനുമായ റവ. ഫാ. ഡേവിസ് ചിറമേല്‍, ചിറ്റൂര്‍ ധ്യാനകേന്ദ്രം ഡയറക്ടറും ധ്യാനഗുരുവുമായ റവ. Read more about ഫാ. ജോണിക്കുട്ടി പുലിശേരിക്ക് സ്‌നേഹോഷ്മളമായ യാത്രയയപ്പ്[…]

ചിക്കാഗോ സെന്റ് മേരീസ് മതബോധന സ്കൂള്‍ വാര്‍ഷികം വര്‍ണ്ണാഭമായി

07:18 pm 5/4/2017 ചിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവകയിലെ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തില്‍ വിശ്വാസ പരിശീലനോത്സവം വൈവിധ്യമാര്‍ന്ന പരിപാടികളോടെ വര്‍ണ്ണാഭമായി ആഘോഷിച്ചു. ഏപ്രില്‍ 1 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച പരിപാടികള്‍ക്ക് ഇടവക അസി. വികാരി ഫാ. ബോബന്‍ വട്ടംപുറത്ത് സ്വാഗതം ആശംസിച്ചു. ക്‌നാനായ റീജിയണ്‍ ഡയറക്ടറും ഇടവക വികാരിയുമായ ഫാ. തോമസ് മുളവനാല്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ ഫൊറോനാ വികാരിയും ചിക്കാഗോയിലെ വിശ്വാസ പരിശീലനോത്സവത്തിന്റെ Read more about ചിക്കാഗോ സെന്റ് മേരീസ് മതബോധന സ്കൂള്‍ വാര്‍ഷികം വര്‍ണ്ണാഭമായി[…]

ആദ്യ മൂന്നുമാസ ശമ്പളം സംഭാവന നല്‍കി ട്രംമ്പ് വാഗ്ദാനം പാലിച്ചു

07:17 pm 5/4/2017 – പി. പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ പ്രസിഡന്റ് എന്ന പദവിക്കു ലഭിക്കുന്ന പ്രതിഫലത്തില്‍ ഒരു പെന്നി പോലും സ്വന്തം ആവശ്യങ്ങള്‍ക്കായി സ്വീകരിക്കുകയില്ലെന്ന ട്രംമ്പിന്റെ വാഗ്ദാനം ആദ്യഘട്ടത്തില്‍ തന്നെ നിറവേറ്റി. ആദ്യ മുന്ന് മാസം ലഭിച്ച പ്രതിഫല സംഖ്യയായ 78333.32 ഡോളറിന്റെ ചെക്ക് നാഷണല്‍ പാര്‍ക്ക് സര്‍വീസിനാണ് ട്രംമ്പ് സംഭാവന നല്‍കിയത്. പ്രസിഡന്റ് പ്രസ് സെക്രട്ടറി ഷോണ്‍ സ്‌പൈസര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഈ വിവരം വെളിപ്പെടുത്തിയത്. ഷോണ്‍ തന്നെയാണ് Read more about ആദ്യ മൂന്നുമാസ ശമ്പളം സംഭാവന നല്‍കി ട്രംമ്പ് വാഗ്ദാനം പാലിച്ചു[…]

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ മലയാളം സ്കൂള്‍ 25 വര്‍ഷം പൂര്‍ത്തീകരിച്ചതിന്റെ തിളക്കത്തില്‍

07:15 pm 5/4/2017 – ബ്രിജിറ്റ് ജോര്‍ജ് ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് സിറോ മലബാര്‍ കത്തീഡ്രല്‍ മലയാളം സ്കൂള്‍ രജത ജൂബിലി ഏപ്രില്‍ 1 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഓക്‌സിലറി ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട്, സിറോ മലബാര്‍ സഭയുടെ യൂറോപ്പിലെ അദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവരുടെ സാന്നിധ്യത്തില്‍ വിപുലമായ ആഘോഷപരിപാടികളോടെ നടത്തപ്പെട്ടു . അനുഷ മാത്യു, ജെന്നിഫര്‍ ജോണ്‍സണ്‍, സോഫിയ സാകിര്‍ എന്നിവര്‍ Read more about ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ മലയാളം സ്കൂള്‍ 25 വര്‍ഷം പൂര്‍ത്തീകരിച്ചതിന്റെ തിളക്കത്തില്‍[…]

ഡാലസില്‍ നിന്നുള്ള വിദ്യാര്‍ത്ഥി ; ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ സ്ഥാനാര്‍ത്ഥി –

07:13 on 5/4/2017 പി.പി. ചെറിയാന്‍ ഡാലസ്: ഡാലസില്‍ ജനിച്ചു വളര്‍ന്ന ചേതന്‍ ഹെബര്‍(21) ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നതിനുള്ള സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി ഗണിതശാസ്ത്രം, സാമ്പത്തിക ശാസ്ത്രം എന്നീ വിഷയങ്ങളില്‍ ബിരുദ വിദ്യാര്‍ത്ഥിയാണ്. ഇന്ത്യന്‍ അമേരിക്കന്‍ വംശജനാണ് ചേതന്‍. 2017 ല്‍ പഠനം പൂര്‍ത്തിയാക്കുന്ന ചേതന് തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സിലിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലര്‍ എന്ന പദവി കൂടി ലഭിക്കും. യുവത്വത്തിന്റെ ശബ്ദം കൗണ്‍സിലില്‍ പ്രതിധ്വനിക്കുന്നതിന് എന്നെ Read more about ഡാലസില്‍ നിന്നുള്ള വിദ്യാര്‍ത്ഥി ; ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ സ്ഥാനാര്‍ത്ഥി –[…]

ഓര്‍ത്തഡോക്‌സ് സൗത്ത് വെസ്റ്റ് ഭദ്രാസന ചാപ്പല്‍ നിര്‍മ്മാണത്തിന് ടെന്‍ഡര്‍ ക്ഷണിക്കുന്നു –

07:12 pm 5/4/2017 ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: സൗത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാനത്തിന്റെ ഒന്നാംഘട്ട വികസന പദ്ധതിയുടെ ഭാഗമായി പൗരാണിക വാസ്തുശില്പ മാതൃകയില്‍ 9000 ചതുരശ്ര അടിയില്‍ നിര്‍മ്മിയ്ക്കുന്ന ചാപ്പലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുവാന്‍ യോഗ്യതയുള്ള കരാറുകാരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ദര്‍ഘാസിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ urshlemproject@gmailcom ല്‍ ലഭ്യമാണ്. ടെന്‍ഡറുകള്‍ മുദ്രവച്ച കവറില്‍ മെയ് 17, 2017 നു മുന്‍പ് ഭദ്രാസന ഓഫീസില്‍ ലഭിയ്ക്കണം. ടെന്‍ഡറുകള്‍ അയയ്‌ക്കേണ്ട വിലാസം Diocese of Southwest America Read more about ഓര്‍ത്തഡോക്‌സ് സൗത്ത് വെസ്റ്റ് ഭദ്രാസന ചാപ്പല്‍ നിര്‍മ്മാണത്തിന് ടെന്‍ഡര്‍ ക്ഷണിക്കുന്നു –[…]

റോക്ക്‌ലാന്‍ഡ് (സഫേണ്‍) സെന്റ് മേരിസ് ഇടവകയിലെ ഹാശാ ആഴ്ച്ച ശുശ്രുഷ: റവ. ഫാ .ഡോ . രാജു വര്‍ഗീസ് മുഖ്യകാര്‍മികന്‍

07:11 pm 5/4/2017 – ഫിലിപ്പോസ് ഫിലിപ്പ് റോക്ക്‌ലാന്‍ഡ് (സഫേണ്‍)സെന്റ് മേരിസ് ഇടവകയിലെ ഹാശാ ആഴ്ച്ച ശുശ്രുഷകള്‍ താഴെ വിവരിക്കുന്ന പ്രോഗ്രാം അനുസരിച്ചു ഇടവക വികാരി റെവ. ഫാ.ഡോ . രാജു വര്‍ഗീസിന്റെ കാര്‍മ്മികത്വത്തില്‍നടക്കുന്നതാണ്. ഭക്തി നിര്‍ഭരമായ ഈ ശുശ്രുഷയിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയുന്നു. ഏപ്രില്‍ 6 വ്യാഴം 6.30 മുതല്‍ 40 ആം വെള്ളിയാഴ്ച സര്‍വീസ്; ഏപ്രില്‍ 8 ശനി രാവിലെ 10 മണിമുതല്‍ ധ്യാനവും, വിശുദ്ധ കുമ്പസാരവും, അഭിവന്ദ്യ മാത്യൂസ് മാര്‍ തിയോഡോസ്സിയോസ്സ് Read more about റോക്ക്‌ലാന്‍ഡ് (സഫേണ്‍) സെന്റ് മേരിസ് ഇടവകയിലെ ഹാശാ ആഴ്ച്ച ശുശ്രുഷ: റവ. ഫാ .ഡോ . രാജു വര്‍ഗീസ് മുഖ്യകാര്‍മികന്‍[…]

മറിയാമ്മ വര്‍ഗീസിന്റെ പൊതുദര്‍ശനം ബുധനാഴ്ച, സംസ്കാരം വ്യാഴാഴ്ച ഹൂസ്റ്റണില്‍

07:10 pm 5/4/2017 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ സ്ഥിരതാമസമാക്കിയ അയിരൂര്‍ വകലോമറ്റം കുറ്റിക്കണ്ടത്തില്‍ കുഴിവേലി കാവുങ്കല്‍ കെ.റ്റി.വര്‍ഗീസിന്റെ ഭാര്യ മറിയാമ്മ വര്‍ഗീസ്(അമ്മിണി) 83 വയസ് നിര്യാതയായി. പരേത മല്ലപ്പള്ളി പരിയാരം കുഴിക്കാല കുടുംബാംഗമാണ്. മക്കള്‍: അശോക് തോമസ് വര്‍ഗീസ്, പ്രകാശ് മാത്യു വര്‍ഗീസ്. മരുമക്കള്‍: ജനിഫര്‍ വര്‍ഗീസ്, ലെസ് ലി വര്‍ഗീസ്. കൊച്ചുമക്കള്‍: നേഥന്‍, നിക്ലസ്, ആന്‍ഡ്രൂസ്. പൊതുദര്‍ശനം ഏപ്രില്‍ 5ന് ബുധനാഴ്ച വൈകുന്നേരം 5 മുതല്‍ 9 വരെ. സെന്റ് ഗ്രിഗോറിയോസ് മലങ്കര Read more about മറിയാമ്മ വര്‍ഗീസിന്റെ പൊതുദര്‍ശനം ബുധനാഴ്ച, സംസ്കാരം വ്യാഴാഴ്ച ഹൂസ്റ്റണില്‍[…]