ബം​ഗ​ളൂ​രു​വി​ൽ പാ​ർ​പ്പി​ട​സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു.

09:22 am 1/4/2017 ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ പാ​ർ​പ്പി​ട​സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഹൊ​സ ഗു​ഡ​ഹ​ള്ളി​യി​ലെ വി​നാ​യ​ക​ന​ഗ​റി​ലാ​യി​രു​ന്നു സം​ഭ​വം. ഡെ​ൽ​ഹി സ്വ​ദേ​ശി മെ​ഹ്താ​ബ് (27), അ​ബ്ദു​ൾ ഹാ​ഫി​സ് (35) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മെ​ഹ്താ​ബ് ബം​ഗ​ളൂ​രു​വി​ൽ ക​സേ​ര നി​ർ​മാ​ണ ഫാ​ക്ട​റി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. അ​ബ്ദു​ൾ ഹാ​ഫി​സ് മ​ദ്ര​സ​യി​ൽ പു​രോ​ഹി​ത​നാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട നാ​ലു കു​ട്ടി​ക​ളും മൂ​ന്നു സ്ത്രീ​ക​ളു​മു​ൾ​പ്പെ​ടെ 10 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ പാ​ച​ക​വാ​ത​ക സി​ല​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

പോ​ള​ണ്ടി​ൽ ഇ​ന്ത്യ​ക്കാ​ര​നെ മ​ർ​ദി​ച്ചു​കൊ​ല​പ്പെ​ടു​ത്തി​യ​താ‍​യി റി​പ്പോ​ർ​ട്ട്

09:19 am 1/4/2017 വാ​ഴ്സ: പോ​ള​ണ്ടി​ൽ ഇ​ന്ത്യ​ക്കാ​ര​നെ മ​ർ​ദി​ച്ചു​കൊ​ല​പ്പെ​ടു​ത്തി​യ​താ‍​യി റി​പ്പോ​ർ​ട്ട്. വെ​ള്ളി​യാ​ഴ്ച പോ​ള​ണ്ടി​ലെ പോ​സ്നാ​നി​ലാ​ണ് സം​ഭ​വം. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഉ​ട​ൻ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ പോ​ള​ണ്ടി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല. –

കെ.എച്ച്.എന്‍.എ യൂത്ത് ഫെസ്റ്റിവല്‍ ഡിട്രോയിറ്റില്‍

09:17 am 1/4/2017 – സതീശന്‍ നായര്‍ ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഡിട്രോയിറ്റില്‍ വച്ചു ജൂലൈ ഒന്നു മുതല്‍ നാലുവരെ നടക്കുന്ന അന്തര്‍ദേശീയ ഹിന്ദു സംഗമത്തോടനുബന്ധിച്ച് യൂത്ത് ഫെസ്റ്റിവലും നടത്തുന്നതാണ്. ഹിന്ദു സംഗമത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് അവരുടെ തനതായ കഴിവ് തെളിയിക്കുന്നതിനുള്ള ഒരു സുവര്‍ണ്ണാവസരം കൂടിയായിരിക്കും ഈ ഹിന്ദു സംഗമം. മുന്നു വ്യത്യസ്ത പ്രായത്തിലുള്ളവരെ തരംതിരിച്ചായിരിക്കും മത്സരം നടത്തുക. സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലുള്ള മത്സരങ്ങളില്‍ നിന്ന് കലാതിലത്തേയും കലാപ്രതിഭയേയും Read more about കെ.എച്ച്.എന്‍.എ യൂത്ത് ഫെസ്റ്റിവല്‍ ഡിട്രോയിറ്റില്‍[…]

ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ ഇടവകയുടെ കഷ്ഠാനുഭവ ആഴ്ച ശ്രുശ്രൂഷകള്‍

09:15 am 1/4/2017 ചിക്കാഗോ: സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ കഷ്ഠാനുഭവ ആഴ്ച ശ്രുശ്രൂഷകള്‍ താഴെപറയുംവിധം ക്രമീകരിച്ചിരിക്കുന്നു. ഏപ്രില്‍ 8 ഓശാന ഞായറാഴ്ച രാവിലെ 8.45നു പ്രഭാതപ്രാര്‍ത്ഥനയും ഓശാന ശ്രുശ്രൂഷകളും തുടര്‍ന്ന് വി: കുര്‍ബ്ബാനയും നടക്കും. ഏപ്രില്‍ 5 പെസഹാ ബുധനാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് വി: പെസഹാ കുര്‍ബ്ബാനയും നടത്തപ്പെടും. ഏപ്രില്‍ 7 ദു:ഖവെള്ളിയാഴ്ച രാവിലെ 9 മണിക്ക് ദു:ഖവെള്ളി ശുശ്രൂഷകള്‍ ആരംഭിക്കും. ഏപ്രില്‍് 15 ദു:ഖശനിയാഴ്ച രാവിലെ 9 Read more about ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ ഇടവകയുടെ കഷ്ഠാനുഭവ ആഴ്ച ശ്രുശ്രൂഷകള്‍[…]

Default title

09:13 am 1/4/2017 – നിബു വെള്ളവന്താനം ഫ്‌ളോറിഡ: ഒര്‍ലാന്റോ ഇന്ത്യാ പെന്തക്കോസ്ത് സഭയുടെ സജീവാംഗം പത്തനംതിട്ട കടമ്മനിട്ട ചാന്തുകാവ് പൊന്നോലില്‍ കുടുംബാഗമായ ബ്രദര്‍ കെ.വി. ഏബ്രഹാം നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ: ശോശാമ്മ ഏബ്രഹാം പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: പരേതനായ ജോസ് പൊന്നോലില്‍, സാം പൊന്നോലില്‍ (NY), പാസ്റ്റര്‍ ജെയിംസ് പൊന്നോലില്‍ (ഓസ്റ്റിന്‍), ബാബു പൊന്നോലില്‍ (ഫ്‌ളോറിഡ), മാത്യൂ പൊന്നോലില്‍ (NY), മേഴ്‌സി തോമസ് (UK), രാജു പൊന്നോലില്‍ (വിവിധ മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സുകളുടെ Read more about Default title[…]

രാ​ജ്യ​ത്ത് പെ​ട്രോ​ൾ‌, ഡീ​സ​ൽ വി​ല ​കു​റ​ഞ്ഞു.

09:11 am 1/4/2017 ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പെ​ട്രോ​ൾ‌, ഡീ​സ​ൽ വി​ല ​കു​റ​ഞ്ഞു. പെ​ട്രോ​ൾ ലി​റ്റ​റി​ന് 3.77 രൂ​പ​യും ഡീ​സ​ലി​ന് 2.91 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. പു​തു​ക്കി​യ വി​ല വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ നി​ല​വി​ൽ​വ​രും.