സുരേഷ് നായര്‍ ഫ്രണ്ട്‌സ് ഓഫ് റാന്നി പ്രസിഡന്റ്

09:05 pm 17/5/2017 ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ പ്രമുഖ മലയാളി സംഘടനയായ ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ പുതിയ പ്രസിഡന്റായി സുരേഷ് നായരെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ട്രഷറര്‍, ഫ്രണ്ട്‌സ് ഓഫ് റാന്നി പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫിലാഡല്‍ഫിയയിലെ സാമൂഹ്യ-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമാണ് സുരേഷ് നായര്‍. സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി സുനില്‍ ലാമണ്ണിലിനേയും, ട്രഷററായി സുനില്‍ തോമസിനേയും തെരഞ്ഞെടുത്തു. സുനില്‍ ലാമണ്ണില്‍ ട്രൈസ്റ്റേറ്റ് കേരള ഫോറം ട്രഷറര്‍, ഫ്രണ്ട്‌സ് Read more about സുരേഷ് നായര്‍ ഫ്രണ്ട്‌സ് ഓഫ് റാന്നി പ്രസിഡന്റ്[…]

ഇന്ത്യാ പ്രസ് ക്ലബ് ഏഴാമത് നാഷണല്‍ കോണ്‍ഫറന്‍സിന് കേരളത്തിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരെത്തുന്നു

09:03 pm 17/5/2017 അമേരിക്കന്‍ മലയാളികളുടെ ചിരകാല വായനാ ബോധത്തില്‍ നിന്നും നിര്‍ഭയമായ പ്രതികരണ ശേഷിയില്‍ നിന്നും പിറവികൊണ്ട, അക്ഷര പ്രോജ്വലതയുടെ തൂലികപ്പതിപ്പായ “ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക’യുടെ ഏഴാമത് നാഷണല്‍ കോണ്‍ഫറന്‍സിന് കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരുടെ പ്രമുഖ നിരയെത്തുന്നു. വാര്‍ത്തകളിലൂടെയും വര്‍ത്തമാനങ്ങളിലൂടെയും അളന്നുകുറിച്ചുള്ള ചോദ്യ ശരങ്ങളിലൂടെയുമൊക്കെ മലയാളികള്‍ നിത്യവും കണ്ടും കേട്ടു പരിചിതരായ ഉണ്ണി ബാലകൃഷ്ണന്‍ (മാതൃഭൂമി ന്യൂസ്), ഷാനി പ്രഭാകര്‍ (മനോരമ ന്യൂസ്), അളകനന്ദ (ഏഷ്യനെറ്റ് ന്യൂസ്), എം രാജീവ് Read more about ഇന്ത്യാ പ്രസ് ക്ലബ് ഏഴാമത് നാഷണല്‍ കോണ്‍ഫറന്‍സിന് കേരളത്തിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരെത്തുന്നു[…]

അരുണ മില്ലര്‍ യു.എസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്നു

09:04 pm 17/5/2017 – പി.പി. ചെറിയാന്‍ മേരിലാന്റ്: ഇന്ത്യന്‍ അമേരിക്കന്‍ അരുണാമില്ലര്‍(52) യു.എസ്. കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.2010 മുതല്‍ 15വേ ഡിസ്ട്രിക്റ്റിനെ പ്രതിനിധികരിച്ച് മേരിലാന്റ് ഹൗസില്‍ അംഗമായ അരുണ 6വേ കണ്‍ഗ്രഷനല്‍ ഡിസ്ട്രിക്റ്റില്‍ നിന്നാണ് മത്സരിക്കുവാന്‍ തയ്യാറെടുക്കുന്നത്. നിലവിലുള്ള അംഗം ജോണ്‍ ഡിലന്‍സി(ഡമോക്രാറ്റ്) 2018 ല്‍ മേരിലാന്റ് ഗവര്‍ണര്‍ സ്്ഥാനത്ഥേക്ക് മത്സരിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനാലാണ് സഹ പ്രവര്‍ത്തകയായ അരുണക്ക് അവസരം ലഭിച്ചിരിക്കുന്നത്.അരുണയുടെ തിരഞ്ഞെടുപ്പു പ്രചരണവും, ഫണ്ട് സമാഹരണവും ഉടന്‍ ആരംഭിക്കും. മേരിലാന്റ് ഹൗസില്‍ Read more about അരുണ മില്ലര്‍ യു.എസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്നു[…]

കാണാതായ ഇന്ത്യന്‍ അമേരിക്കന്‍ എന്‍ജിനീയറെ കണ്ടെത്താന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിക്കുന്നു

09:01 pm 17/5/2017 – പി.പി. ചെറിയാന്‍ ലക്സിംഗ്ടണ്‍(മാസ്സചുസെറ്റ്ന്‍): മെയ് 12 മുതല്‍ കാണാതായ ഇന്ത്യന്‍ അമേരിക്കന്‍ യുവ എന്‍ജീനിയര്‍ ശ്രീറാം ജയകുമാറിനെ കണ്ടെത്താന്‍ പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചു. അഞ്ചടി-ആറിഞ്ച് ഉയരവും, 120 പൗണ്ടുമുള്ള ജയകുമാറിനെ കണ്ടെത്തുന്നവര്‍ ലക്സിംഗ്ടണ്‍ പോലീസിനെ 781-862 1212 എന്ന നമ്പറില്‍ വിളിച്ചു അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്ത ശ്രീറാം ജയകുമാര്‍ ഗ്രേറ്റര്‍ ബോസ്റ്റണിലെ ഒറക്കിളില്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനീയറാണ്.

കരിമസ്മ 2017 ഡാലസില്‍ ബിഷപ്പ് ഡോ. മാര്‍ ഫീലക്‌സിനോസ് ഉദ്ഘാടനം ചെയ്തു

09:00 pm 17/5/2017 – ഷാജി രാമപുരം ഡാലസ്: മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസ് കരോള്‍ട്ടണ്‍ ഇടവകയുടെ നേതൃത്വത്തില്‍ ദൈവീക കരുണയുടെ മഹാത്മ്യം എന്ന് ഓര്‍മ്മപ്പെടുത്തുന്ന ഗ്രീക്ക് പദമായ കരിസ്മ 2017 മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ് ഡോ. ഐസക് മാര്‍ ഫിലക്സിനോസ് ഉത്ഘാടനം ചെയ്തു. തകര്‍ന്നടിയുന്ന ജീവിതാനുഭവങ്ങളില്‍ നിന്ന് പുതു നാമ്പുകളായി പുനസ്ഥാപിക്കപ്പെടുന്നതാണ് ദൈവീക സാന്നിധ്യം. നീ ഇവരില്‍ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്ന വിശുദ്ധ പത്രോസ് ശ്ലീഹായോടുള്ള കര്‍ത്താവിന്റെ ചോദ്യം ഇന്നത്തെ Read more about കരിമസ്മ 2017 ഡാലസില്‍ ബിഷപ്പ് ഡോ. മാര്‍ ഫീലക്‌സിനോസ് ഉദ്ഘാടനം ചെയ്തു[…]

ഇന്ത്യാനയില്‍ നിന്നും ആദ്യമായി സിക്ക് പോലീസ് ഓഫീസര്‍

08:58 pm 17/5/2017 – പി. പി. ചെറിയാന്‍ ഇന്ത്യാന: ഇന്ത്യാന പോലീസ് മെട്രോ പോലീറ്റന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ചരിത്രത്തിലാദ്യമായി സിക്ക് അമേരിക്കന്‍ വംശജന്‍ പോലീസ് ഓഫീസറായി ചുമതലയേറ്റു.ഡിപ്പാര്‍ട്ട്മെന്റ് റിക്രൂറ്റ് ക്ലാസ്സില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്ത 26 കാരനായ മിറ്റന്‍ കട്ടോക്ക് സിക്ക് ദമ്പതിമാര്‍ക്ക് അമേരിക്കയില്‍ ജനിച്ച മകനാണ്. ചെറുപ്പത്തില്‍ തന്നെ പോലീസ് ഓഫീസറാകണമെന്ന ആഗ്രഹം സഫലമായതില്‍ ഞാന്‍ കൃതാര്‍ത്ഥനാണ് പോലീസ് ഓഫീസറായി ചുമതലയേറ്റതിന് ശേഷം നടത്തിയ ടി വി അഭിമുഖത്തില്‍ മിറ്റന്‍ പറഞ്ഞു. നൂറ് കണക്കിന് Read more about ഇന്ത്യാനയില്‍ നിന്നും ആദ്യമായി സിക്ക് പോലീസ് ഓഫീസര്‍[…]

ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ ഫൊറോനായില്‍ പരി. ഫാത്തിമ മാതാവിന്റെ ശതാബ്ദി തിരുന്നാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചു

08:56 pm 17/5/2017 – ബിനോയി കിഴക്കനടി (പി. ആര്‍. ഒ.) ഷിക്കാഗൊ: ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തില്‍, പരിശുദ്ധ ഫാത്തിമ മാതാവിന്റെ ശതാബ്ദി തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു. ഫാത്തിമാ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദി വര്‍ഷം പ്രമാണിച്ച് മെയ് 14 ഞായറാഴ്ച രാവിലെ 9:45 ന് ഫൊറോനാ വികാരി വെരി റെവ. ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്. ബഹു. മുത്തോലത്തച്ചന്‍ തന്റെ തിരുന്നാള്‍ സന്ദേശത്തില്‍, പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ പരിശുദ്ധ കന്യകാമറിയം ഇടയ കുട്ടികളായ Read more about ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ ഫൊറോനായില്‍ പരി. ഫാത്തിമ മാതാവിന്റെ ശതാബ്ദി തിരുന്നാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചു[…]

ഷെല്‍മ സി. ഷാജന് പ്ലസ് ടു പരീക്ഷയില്‍ എല്ലാവിഷയങ്ങള്‍ക്കും എ- പ്ലസ്

08:56 pm 17/5/2017 കുന്നംകുളം: ഐ.പി.സി. കര്‍മ്മേല്‍ മരത്തംകോട്(കുന്നംകുളം സെന്റര്‍) സഭാംഗവും ഡോ.സാജന്‍ സി. ജേക്കബിന്റെ മകളും ആയ ഷെല്‍മ സി. സാജന്‍. പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടുകയുണ്ടായി. കുന്നംകുളം ബഥനി സെ.ജോണ്‍സ് ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. കഴിഞ്ഞ യുവജനോല്‍സവത്തില്‍ മൈമിനും. ഇംഗ്ലീഷ് സ്കിറ്റിനും ഉപജില്ല ഒന്നാം സ്ഥാനവും സംസ്ഥാന യുവജനോല്‍സവത്തില്‍ A Grade ഉള്‍പ്പെട്ട മൂന്നാം സ്ഥാനവും നേടുകയുണ്ടായി. ഐ.പി.സി. സണ്‍ഡേ സ്ക്കൂള്‍ അസോസിയേഷന്റെ അവസാനമായി നടന്ന സ്കിറ്റ് മല്‍സരത്തില്‍ Read more about ഷെല്‍മ സി. ഷാജന് പ്ലസ് ടു പരീക്ഷയില്‍ എല്ലാവിഷയങ്ങള്‍ക്കും എ- പ്ലസ്[…]

വംശീയ അതിക്രമങ്ങള്‍ക്കെതിരേ ഫോമ സര്‍വ്വമത കൂട്ടായ്മ സംഘടിപ്പിച്ചു

08:55 pm 17/5/2017 – വിനോദ് കൊണ്ടൂര്‍ ഡേവിഡ് സൗത്ത് ഫ്ളോറിഡ: അമേരിക്കയിലുടനീളം ഇന്ത്യന്‍ വംശജര്‍ക്കെതിരെ നടക്കുന്ന വംശീയ അതിക്രമങ്ങള്‍ക്കും, കൊലപാതകങ്ങള്‍ക്കും അറുതി വരുത്തുവാന്‍ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഇന്‍ അമേരിക്ക(ഫോമാ) സര്‍വമത കൂട്ടായ്മയും, പ്രാര്‍ത്ഥനായജ്ഞനവും സംഘടിപ്പിച്ചു.വംശീയ അതിക്രമങ്ങള്‍ അവസാനിപ്പിക്കുവാന്‍ അധികാര കേന്ദ്രങ്ങളുടെ അടിയന്തിര നടപടികള്‍ നടപ്പില്‍ വരുത്തുവാന്‍ സംസ്ഥാനതലത്തിലും, പ്രാദേശികതലത്തിലുമുള്ള ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ സംഘടനാ നേതാക്കള്‍, മത നേതാക്കള്‍ എന്നിവര്‍ പങ്കെടുത്ത കൂട്ടായ്മയാണ് ഫോമാ സംഘടിപ്പിച്ചത്. നാനാ ജാതി മതസ്ഥരും, വിവിധ Read more about വംശീയ അതിക്രമങ്ങള്‍ക്കെതിരേ ഫോമ സര്‍വ്വമത കൂട്ടായ്മ സംഘടിപ്പിച്ചു[…]

ക്‌നാനായ റീജിയണ്‍ ഫാമിലി കോണ്‍ഫ്രന്‍സ്: യുവജനങ്ങള്‍ക്കായി പ്രത്യേക പരിപാടികള്‍ക്കായി പ്രമുഖര്‍ എത്തുന്നു.

07:29 pm 17/5/2017 ചിക്കാഗോ: ക്‌നാനായ റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പ്രഥമ ഫാമിലി കോണ്‍ഫ്രന്‍സില്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടി നവീകരണ സെമിനാറുകള്‍ നയിക്കുവാന്‍ പ്രമുഖ വാഗ്മികളും വചനപ്രഘോഷകരും എത്തുന്നു. ജൂണ്‍ 30 മുതല്‍ ജൂലൈ 2 വരെ ചിക്കാഗോയില്‍ വച്ച് നടത്തപ്പെടുന്ന ഫാമിലി കോണ്‍ഫ്രന്‍സില്‍ യുവജനങ്ങള്‍ക്ക് വേണ്ടി ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവക ദൈവാലയത്തില്‍ വച്ച് നടത്തപെടുന്ന പരിപാടികളില്‍ പ്രമുഖ വചന പ്രഘോഷകരായ ഫാ. തോമസ് ലോയ, ബ്രദര്‍ റെജി കൊട്ടാരം, ഡോ. മാര്‍ക്ക് നീമോ, ഡോ. Read more about ക്‌നാനായ റീജിയണ്‍ ഫാമിലി കോണ്‍ഫ്രന്‍സ്: യുവജനങ്ങള്‍ക്കായി പ്രത്യേക പരിപാടികള്‍ക്കായി പ്രമുഖര്‍ എത്തുന്നു.[…]