2022 – ലെ കോമണ്‍വെൽത്ത് ഗെയിംസിന് ഡർബൻ വേദിയാകില്ല

02:38 pm 14/3/2017

download (13)

ഡർബൻ: 2022ലെ കോമണ്‍വെൽത്ത് ഗെയിംസിന് ദക്ഷിണാഫ്രിക്കയിലെ ഡർബൻ വേദിയാകില്ല. ഗെയിംസ് നടപ്പിന് ആവശ്യമായ പ്രാരംഭ നിക്ഷേപം കണ്ടെത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിക്കാത്തതിനെ ഡർബന് ഗെയിംസ് നടത്താനുള്ള അവകാശം നഷ്ടമായതായി കോമണ്‍വെൽത്ത് ഗെയിംസ് ഫെഡറേഷൻ(സിജിഎഫ്) അറിയിച്ചു.

കോമണ്‍വെൽത്ത് ഗെയിംസ് നടത്തിപ്പിന് ആവശ്യമായ പ്രാരംഭ നിക്ഷേപം കണ്ടെത്താനുള്ള 180 ദിവസത്തെ സമയപരിധി അവസാനിച്ചിരുന്നു. സിജിഎഫ് പറഞ്ഞ സമയപരിധിക്കുള്ളിൽ തുക കണ്ടെത്താനോ പ്രാദേശിക സംഘാടക സമിതിയെ നിയോഗിക്കാനോ ഡർബന് സാധിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് ഗെയിംസ് നടപ്പിനുള്ള അവകാശം എടുത്തുകളഞ്ഞത്.

2015ലാണ് ഗെയിംസിന് വേദിയാകാനുള്ള അവസരം ഡർബൻ ലഭിച്ചത്. കാനഡയിലെ എഡ്മോണ്‍ടണ്‍ പിൻമാറിയതോടെ ഏകകണ്ഠമായാണ് ഡർബൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.