2050-ഓടെ ഇന്ത്യ ലോകത്തെ രണ്ടാമത്തെ സാമ്പത്തികശക്തിയാകുമെന്ന് റിപ്പോര്‍ട്ട്

06:58 pm 20/2/2017
Newsimg1_38765137

ന്യൂയോര്‍ക്ക്: 2050ഓടെ ലോകത്തെ രണ്ടാമത്തെ സാമ്പത്തികശക്തിയായി ഇന്ത്യ മാറുമെന്ന് ആഗോള പഠനറിപ്പോര്‍ട്ട്. ചൈനയായിരിക്കും ലോകത്ത് ഒന്നാമതത്തെുകയെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. സാമ്പത്തികമായി ഇപ്പോള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ജപ്പാന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ 2050ഓടെ ഏറെ പിന്നോട്ടുപോകുമെന്നും പഠനം കണക്കുകൂട്ടുന്നു.

2050ല്‍ ആഗോള സാമ്പത്തികസ്ഥിതി എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഇന്ത്യക്ക് ആശാവഹമായ റിപ്പോര്‍ട്ടുള്ളത്. 32 രാജ്യങ്ങളെയാണ് സാമ്പത്തികസ്ഥിതി അനുസരിച്ച് വിവിധ റാങ്കുകളായി തരംതിരിച്ചിരിക്കുന്നത്. സൂക്ഷ്മ സാമ്പത്തികപഠന രീതി ഉപയോഗിച്ചാണ് രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിവിവരങ്ങള്‍ മുന്‍കൂട്ടി കണക്കുകൂട്ടിയിരിക്കുന്നത്.

അമേരിക്ക ഒഴികെ ഇപ്പോള്‍ വന്‍ സാമ്പത്തികശക്തിയായി നിലകൊള്ളുന്ന രാജ്യങ്ങളെല്ലാം പട്ടികയില്‍ ഏറ്റവും പിന്നിലാണുള്ളത്. മൂന്നാം സ്ഥാനത്താണ് അമേരിക്ക നിലകൊള്ളുന്നത്.