Default title

04:30 am 23/1/2017

പ്രവാസി മലയാളി ഫെഡറേഷന്‍ അല്‍ഖര്‍ജ് യുണിറ്റ് അദാലത്ത് സംഘടിപ്പിച്ചു.
Newsimg1_88464607
അല്‍ഖര്‍ജ്:പ്രവാസി മലയാളി ഫെഡറേഷന്‍ അല്‍ഖര്‍ജ് യുണിറ്റും ഇന്ത്യന്‍ എംബസ്സി വെല്‍ഫെയര്‍ വിഭാഗവും സംയുക്തമായി അല്‍ ഖര്‍ജ് മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച അദാലത്ത് നിയമകുരുക്കില്‍ പെട്ട് നാട്ടില്‍ പോകാന്‍ കഴിയാതെ നിയമവശങ്ങള്‍ അറിയാതെ അലയുന്ന നിരവധി പേര്‍ക്ക് ആശ്വാസമായി ഏറ്റവും കൂടുതല്‍ ആളുകളുടെ പരാതി സ്‌പോന്‍സര്‍ ഉറൂബ് ആക്കിയ നിരവധി കേസുകളാണ് അദാലത്തില്‍ ഉന്നയിക്കപെട്ടത് മാസങ്ങളായി ശംബളം ലഭിക്കാത്തവര്‍ സ്‌പോന്‍സറുടെ പീഡനം തുടങ്ങിയ നിരവധി വിഷയങ്ങള്‍ക്ക് ഇന്ത്യന്‍ എംബസി വെല്‍ഫയര്‍ വിഭാഗം ഉദ്യോഗസ്ഥരായ അറ്റാച്ച് (ലേബര്‍)പി.രാജേന്ദ്രന്‍, സെക്കന്റെ സെക്രട്ടറി ടി.ടി.ജോര്‍ജ്,എന്നിവരുടെ നേതൃതത്തില്‍ നടന്ന പരാതികേള്‍ക്കല്‍ ഫോറത്തില്‍ തൊഴിലാളികള്‍ ഉന്നൈയിച്ചു നിരവധി കേസുകള്‍ തല്‍സമയം സ്‌പോണ്‍സറുമായി സംസാരിച്ച് ഒത്തുതീര്‍പ്പാക്കുകയും ചെയ്തത് പരാതികാര്‍ക്ക് ഏറെ ആശ്വാസകരമായി. നിയമപരമായി എംബസിയുടെ ഭാഗത്തുനിന്ന് ചെയ്യ്യാന്‍ കഴിയുന്ന സഹായങ്ങള്‍ ഉദ്ധ്യോഗസ്ഥര്‍ വാഗ്ദാനം നല്‍കുകയും ചെയ്തു അല്‍ ഖര്‍ജ് പി എം എഫ് സംഘടിപ്പിച്ച അദാലത്തില്‍ ഗ്ലോബല്‍ വക്താവ് ജയന്‍ കൊടുങ്ങല്ലൂര്‍, ജി സി സി, കോര്‍ഡിനെറ്റര്‍ റാഫി പാങ്ങോട്, പി.എം.എഫ് കേരള കോഡിനെറ്റര്‍ ചന്ദ്രസേനന്‍, നാഷണല്‍ പ്രസിഡന്റ് ഡോക്ടര്‍ നാസര്‍,നാഷണല്‍ ജോയിന്‍ സെക്രട്ടറി സവാദ് അയത്തില്‍, അല്‍ ഖര്‍ജ് പ്രസിഡണ്ട് ഗിരിവാസന്‍ ജനറല്‍സെക്രട്ടറി ഷംസുദീന്‍, ട്രഷറര്‍ ഗോപിനാഥ്, മോഹന്‍ മലപ്പുറം, രാജന്‍ ,അഷ്‌റഫ്, തുടങ്ങി നിരവധി പേര്‍ നിയമസഹായ അദാലത്തില്‍ പങ്കെടുത്തു.