30 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ കസ്റ്റഡിയിലെടുത്തു

1
അഹമ്മദാബാദ്: മുപ്പത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ കസ്റ്റഡിയിലെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന അഞ്ച് മത്സ്യ ബന്ധനനവ്വുകയും പിടിച്ചെടുത്തു. പാക് നാവിക സേന കസ്റ്റഡിയിലെടുത്തത്ഗുജറാത്ത് കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്നവരെയാണ്.
സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ചാണ് മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തത്. നേരത്തെ അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്ന പേരില്‍ എഴുപത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയും പതിനൊന്ന് മത്സ്യ ബന്ധനബോട്ടുകളും പാക് നാവികസേന പിടികൂടിയിരുന്നു.
അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന്റെ പേരില്‍ ഇരു രജ്യങ്ങളും അറസ്റ്റ് രേഖപ്പെടുത്താറുണ്ട്. ഇവരെ പിന്നീട് വിട്ടയക്കും. കൃത്യമായി സ്ഥലം നിര്‍ണ്ണയിക്കുന്നതിനുള്ള സൗകര്യങ്ങള്‍ പല മത്സ്യബന്ധനബോട്ടുകളില്‍ ഇല്ലെന്നതാണ് സമുദ്രാതിര്‍ത്തി ലംഘനങ്ങള്‍ക്ക് കാരണം.