Default title

07:44 am 12/2/2017

images

സക്രമെന്‍റോ കൗണ്ടി: കലിഫോർണിയയിലെ സക്രമെന്‍റോ കൗണ്ടിയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി നദിയിൽ പതിച്ചു. സക്രമെന്‍റോ കൗണ്ടിയിലെ എൽക് ഗ്രോവിന് സമീപം വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ട്രെയിനിലുണ്ടായിരുന്ന മൂന്നു പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ട്രെസിയിൽ നിന്ന് റോസ്‌വില്ലയിലേക്ക് ഭക്ഷണ സാധനങ്ങളുമായി പോകുകയായിരുന്ന ചരക്കു ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ട്രെയിനിന്‍റെ 22 ബോഗികൾ നദിയിൽ വീണു. എന്നാൽ അപകടകാരണം വ്യക്തമായിട്ടില്ല. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.