09:03 am 14/2/2017
റിയാദ്: സൗദി അറേബ്യയിൽ ആദ്യ വനിതാ ജിം ഈ മാസം പ്രവർത്തനമാരംഭിക്കും. രാജ്യത്തെ കായിക താരങ്ങൾക്കു വേണ്ടിയാണ് ജിം ആരംഭിക്കുന്നത്. ഇതിന്‍റെ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്ന് അധികൃതർ അറിയിച്ചു. കായികരംഗത്തെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ജിം പ്രവർത്തനമാരംഭിക്കുന്നത്. ഇതിന്‍റെ ചുവടുപിടിച്ച് എല്ലാ ജില്ലകളിലും ജിം ആരംഭിക്കാനാണ് പദ്ധതിയെന്നും ഇത് ആദ്യ ഘട്ടമാണെന്നും സൗദി രാജകുമാരി റീമ ബിൻഡ് ബന്ദർ പറഞ്ഞു.
നീന്തൽ, ഓട്ടം, ഭാരോദ്വഹനം എന്നിവ പരിശീലിക്കുന്നതിനുള്ള സൗകര്യങ്ങളും ജിമ്മുകളിൽ ഉണ്ടാകും. എന്നാൽ ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ്ബോൾ, ടെന്നീസ് എന്നീ കായിക ഇനങ്ങളുമായി ബന്ധപ്പെട്ടുള്ള പരിശീലനങ്ങളോ അതിനുള്ള മറ്റ് സൗകര്യങ്ങളോ ജിമ്മുകളിൽ ഉണ്ടാകില്ലെന്നും റീമ ബിൻഡ് അറിയിച്ചു. –