റെക്‌സ് ടില്ലേഴ്‌സണുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഫോണില്‍ സംസാരിച്ചു.

8:30 am 16/2/2017
images

ന്യൂഡല്‍ഹി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഫോണില്‍ സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുകയായിരുന്നു ബുധനാഴ്ചത്തെ ഫോണ്‍ സംഭാഷണത്തിന്‍റെ ലക്ഷ്യം. പ്രതിരോധം, സാമ്പത്തികം, സുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുന്നതിനും സംഭാഷണത്തില്‍ ധാരണയായി.

ഇന്ത്യയും യുഎസും തമ്മില്‍ ആഗോളതലത്തില്‍ ഭീകരവാദത്തിനെതിരെ സഹകരണം വര്‍ധിപ്പിക്കുവാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും മുന്‍പ് ധാരണയായിരുന്നു.