ന്യൂഡൽഹി: ഡൽഹിയിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഒന്പതാം ക്ലാസ് വിദ്യാർഥിനി അറസ്റ്റിൽ. ഡൽഹി മോത്തിനഗറിലായിരുന്നു സംഭവം. അറസ്റ്റിലായ പെൺകുട്ടിക്ക് 18 വയസ് പ്രായമുണ്ട്. ഈ കുട്ടി ക്ലാസിൽ പലവട്ടം തോറ്റുപഠിച്ചുവരികയാണ്.
കേസിൽ രണ്ടു പെൺകുട്ടികളാണുള്ളത്. ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ശനിയാഴ്ചയാണ് രണ്ടാം ക്ലാസ് വിദ്യാർഥിനിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയത്. രണ്ടാം ക്ലാസിലെ കുട്ടിയെ മുതിർന്ന കുട്ടികൾ പലവട്ടം ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് പരാതി.

