മുംബൈ: വിമാനത്തിൽ ബോംബുണ്ടെന്ന് കളിയായി പറഞ്ഞ മുംബൈ മോഡലിനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ചന് താക്കൂര്‍ (27) ആണ് അറസ്റ്റിലായത്. സഹര്‍ വിമാനത്താവളത്തില്‍ വ്യാഴാഴ്ച രാത്രിയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിക്കുപോകാനെത്തിയതായിരുന്നു കാഞ്ചൻ. ഇവർക്കൊപ്പം മൂന്നു സുഹൃത്തുക്കളുമുണ്ടായിരുന്നു.
ബോര്‍ഡിംഗ് ഗേറ്റ് ആദ്യം കടന്ന മോഡല്‍ തന്റെ കൂടെയുള്ള ഒരു സുഹൃത്തിന്റെ ബാഗ് പരിശോധിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും അതിൽ ബോംബുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥരോടും പറഞ്ഞു. ഇതോടെ സിഐഎസ്എഫും വിമാനത്താവള അധികൃതരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
കൂടാതെ വിമാനത്താവളത്തിലുണ്ടായിരുന്ന സിഐഎസ്എഫ് ജവാന്മാരോട് കാഞ്ചന് വാഗ്വാദത്തിലേര്‍പ്പെടുകയും ചെയ്തു. കാഞ്ചനുൾപ്പെടെ നാലു യുവതികളെയും ചോദ്യം ചെയ്യുകയും പോകാൻ അനുവദിക്കാതെ പിടിച്ചുവയ്ക്കുകയും ചെയ്തു. ബോംബ് പ്രശ്നത്തെത്തുടര്‍ന്ന് രാത്രി ഒന്‍പതിന് പോകേണ്ടിയിരുന്ന വിമാനം ഒരു മണിക്കൂര്‍ വൈകിയാണ് ഡല്‍ഹിയിലേക്ക് പോയത്.

