ബാഹുബലി – 2 ന്റെ ആദ്യത്തെ ട്രെയിലർ പുറത്തിറങ്ങി.

09:40 am 16/3/2017

download

പ്രേക്ഷകലക്ഷം ആഘോഷത്തോടെ കാത്തിരിക്കുന്ന ബാഹുബലി – 2 ന്റെ ആദ്യത്തെ ട്രെയിലർ പുറത്തിറങ്ങി. എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം ബാഹുബലി ആദ്യ ഭാഗത്തിന്റെ രണ്ടാം ഭാഗമാണ് . കടപ്പ എന്തിന് അമരേന്ദ്ര ബാഹുബലിയെ കൊന്നു എന്ന ചോദ്യമുനയിലാണ് ആദ്യം ഭാഗം അവസാനിക്കുന്നത്.

രണ്ട് വർഷകാലമായി ഇന്ത്യയിലെ ജനങ്ങൾ കാത്തിരിക്കുന്നതിന്റെ ഉത്തരമാണ് ഈ ചിത്രത്തിൽ. നാസർ, രമ്യ കൃഷ്ണൻ, സത്യരാജ്, തമന്ന തുടങ്ങിയ പ്രധാനതാരങ്ങളെല്ലാം ട്രെയിലറിൽ വന്നുപോകുന്നു.ഏപ്രിൽ 28-ന് ചിത്രം തീയറ്ററുകളിൽ എത്തും.