08:06 am 2/3/2017

ന്യൂഡല്‍ഹി: 39 പാകിസ്താന്‍ തടവുകാരെ ഇന്ത്യ ബുധനാഴ്ച മോചിപ്പിച്ചു. ഇതില്‍ 21 പേര്‍ സിവിലിയന്മാരും 18 പേര്‍ മത്സ്യത്തൊഴിലാളികളുമാണ്. ഇവരെ അട്ടാരി/വാഗ ചെക് പോസ്റ്റ് വഴി പാകിസ്താനിലേക്ക് മടക്കിയയച്ചതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു. യോഗ്യരായ പാകിസ്താനി തടവുകാരെ വിട്ടയക്കലുള്‍പ്പെടെ മനുഷ്യാവകാശപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് കൊടുക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.
ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയവരും നിലവില്‍ മറ്റ് കേസുകളൊന്നുമില്ലാത്തവരുമായ, ഏത് രാജ്യക്കാരാണെന്നുറപ്പുള്ള തടവുകാരെയാണ് വിട്ടയച്ചതെന്നും മന്ത്രാലയം അറിയിച്ചു. പാകിസ്താന്‍ 217 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചിരുന്നു.
