07:33 am 20/2/2017
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് 24കാരൻ വെടിയേറ്റുമരിച്ചു. പശ്ചിമഡൽഹിയിലെ റോഷൻപുര സ്വദേശിയായ യുവാവ് ക്രിക്കറ്റ് കളിക്കു ശേഷം വീട്ടിലേക്കു മടങ്ങും വഴിയാണ് വെടിയേറ്റത്. ബൈക്കിലെത്തിയ സംഘമാണ് ഇയാളെ കൊലപ്പെടുത്തിയതെന്നാണ് വിവരങ്ങൾ. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തുള്ള കടയിലെ സിസിടിവി കാമറയിൽ സംഭവത്തിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതു കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
രണ്ടു സംഘങ്ങൾ തമ്മിൽ ഇവിടെ നിലനിന്നിരുന്ന പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് അറിയിച്ചു. അന്വേഷണം നടക്കുന്നതിനാൽ കേസിന്‍റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും അവർ വ്യക്തമാക്കി.