ഡാളസ് സെന്റ് മേരീസ് വലിയപള്ളി സണ്‍ഡേ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി

07:09am 23/4/2016
Newsimg1_94967725

ഡാളസ്: സൗത്ത് വെസ്റ്റ് ഭദ്രാസന സണ്‍ഡേ സ്കൂളിന്റെ സതേണ്‍ റീജിയന്‍ മത്സരത്തില്‍ ഡാളസ് സെന്റ് മേരീസ് വലിയപള്ളി സണ്‍ഡേ സ്കൂള്‍ പോത്തന്‍ തോമസ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.

ഏപ്രില്‍ 16-നു ഡാളസ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ നടന്ന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയാണ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്.

വികാരി റവ.ഫാ. രാജു ദാനിയേല്‍, സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ ജീം തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തത്.